Follow KVARTHA on Google news Follow Us!
ad

സരബ്ജിതിന് ചികിത്സ പാകിസ്താനില്‍തന്നെ

പാകിസ്താന്‍ ജയിലില്‍ സഹതടവുകാരുടെ അക്രമണത്തിനിരയായി ഗുരുതര നിലയില്‍ Pakistan, Jail, Attack, India, Injured, Hospital, Treatment, World, Sarabjith Singh, Other Countries, Kerala News, International News, National News
ഇസ്‌ലാമാബാദ്: പാകിസ്താന്‍ ജയിലില്‍ സഹതടവുകാരുടെ അക്രമണത്തിനിരയായി ഗുരുതര നിലയില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ ചികിത്സയ്ക്കായി അന്യരാജ്യത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് പാകിസ്താന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച സരബ്ജിതിനെ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ കുടുംബം സരബ്ജിതിന് വിദഗ്ധ ചികിത്സ്യ ലഭ്യമാക്കാനായി പാകിസ്താന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാലംഗ വിദഗ്ധസമിതിയെ പാക് സര്‍ക്കാര്‍ നിയോഗിച്ചത്.

അതേസമയം സരബ്ജിതിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അബോധാവസ്ഥയില്‍ കഴിയുന്ന സരബ്ജിത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അംഗങ്ങള്‍ സരബ്ജിതിനെ സന്ദര്‍ശിച്ചു. ഞായറാഴ്ച പാക് അധികൃതര്‍ ഇവര്‍ക്കുള്ള സന്ദര്‍ശന അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഈ നിലപാട് അധികൃതര്‍ തിരുത്തിയതോടെയാണ് രണ്ടംഗ കോണ്‍സുലേറ്റ് അംഗങ്ങള്‍ സരബ്ജിതിനെ സന്ദര്‍ശിച്ചത്.

Pakistan, Jail, Attack, India, Injured, Hospital, Treatment, World, Sarabjith Singh, Other Countries, Kerala News, International Newsസരബ്ജിത് പാകിസ്താനില്‍ സുരക്ഷിതനല്ലെന്നും അദ്ദേഹത്തെ എത്രയുംപെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും സഹോദരി ദല്‍ബീര്‍ കൗറാണ് ആവശ്യമുന്നയിച്ചിരുന്നു. പാകിസ്താനിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ചികിത്സയ്ക്കായി പാകിസ്താന് പുറത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് പാകിസ്താന്‍ തീരുമാനം കൈകൊണ്ടതോടെ ദല്‍ബീര്‍ കൗറിന്റെ ആവശ്യം അംഗീകരിക്കില്ലെന്നുറപ്പായി.

Keywords: Pakistan, Jail, Attack, India, Injured, Hospital, Treatment, World, Sarabjith Singh, Other Countries, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment