Follow KVARTHA on Google news Follow Us!
ad

സരബ്ജിതിനെ വിട്ടയക്കണമെന്ന് ഇന്ത്യ; സമ്മര്‍ദം ശക്തമാക്കുന്നു

പാകിസ്താന്‍ ജയിലില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയവെ സഹതടവുകാരുടെ അക്രണത്തിനിരയായ New Delhi, Pakistan, Jail, Injured, Attack, India, National, Sarabjith Singh, Execution, Government, Letter, Docters, Family, Kerala News, International News
ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയവെ സഹതടവുകാരുടെ അക്രണത്തിനിരയായ സരബ്ജിത് സിംഗിന് മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ജയിലില്‍ സരബ്ജിതിനെ അക്രമിച്ച തടവുകാരെ ശിക്ഷിക്കണമെന്നും സംഭവത്തില്‍ വീഴ്ചവരുത്തിയ ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു.

പാകിസ്താന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പാക് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും, സരബ്ജിതിനെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്നും ഇന്ത്യ പാകിസ്താന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. അതിനിടെ സരബ്ജിതിനെ ചികിത്സയ്ക്കായി വിദേശ രാജ്യത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് പാകിസ്താന്‍ തീരുമാനിച്ചു. ഇക്കാര്യം പരിശോധിക്കാനായി നിയോഗിച്ച നാലംഗ സമിതിയിണ് തീരുമാനമെടുത്തത്.

ഞായറാഴ്ച സരബ്ജിതിനെ ജിന്ന ആശുപത്രിയില്‍ സന്ദര്‍ശിച്ച കുടുംബാംഗങ്ങള്‍ സരബ്ജിതിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ആവശ്യം പരിശോധിക്കാന്‍ പാക് സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചത്.

New Delhi, Pakistan, Jail, Injured, Attack, India, National, Sarabjith Singh, Execution, Government, Letter, Docters, Family, Kerala News, International News,തടവുകാരുടെ ആക്രമണത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായി പരിക്കേറ്റ സരബ്ജിന്റെ ആരോഗ്യനില തീര്‍ത്തും മോശമാണെന്നും ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: New Delhi, Pakistan, Jail, Injured, Attack, India, National, Sarabjith Singh, Execution, Government, Letter, Docters, Family, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment