Follow KVARTHA on Google news Follow Us!
ad

സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന് ജയം

മലയാളി താരം സഞ്ജു വി സാംസന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ IPL, Cricket, Royal Challengers, Rajasthan Royals, Sports, Win, 4 Wickets, Kerala, Player, Sanju V Samson, Kvartha, Kerala News, International News, National News
മുംബൈ: മലയാളി താരം സഞ്ജു വി സാംസന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 34 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെയും, 32 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്ലിയുടെയും ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെ 41 പന്തില്‍ 63 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ മികവില്‍ നാല് വിക്കറ്റ് ശേഷിക്കെ വിജയംകണ്ടു.

ബാറ്റിംഗിന് പുറമെ ഫീല്‍ഡിംഗിലും സഞ്ജു തന്നെയായിരുന്ന കളിയിലെ താരം. നിര്‍ണായകമായ രണ്ടു ക്യാച്ചുകള്‍ സഞ്ജുവിന്റെ കൈകളില്‍ ഭദ്രമായി. 18 വയസുകാരനായ സഞ്ജുവിനെ ബേബിയെന്ന് വിളിച്ച് പരിഹസിച്ച കമന്റേറ്റര്‍മാര്‍ക്ക് മുരളി കാര്‍ത്തികിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ നേടി സഞ്ജു അത് തിരുത്തിക്കൊടുത്തു, ഒപ്പം അര്‍ധ സെഞ്ച്വറിയും. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ഷെയിന്‍ വാട്‌സണെയും സാക്ഷിയാക്കിയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഒടുവില്‍ രാംപോളിന്റെ പന്തില്‍ 63 റണ്‍സോടെ സഞ്ജു പുറത്തായപ്പോള്‍ ദ്രാവിഡ് അടക്കമുള്ള മുന്‍നിര താരങ്ങള്‍ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ചു. ഐ.പി.എല്‍. ക്രിക്കറ്റ് ചരിത്രത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ സഞ്ജുവിന്റെ പേരിലായി. 

IPL, Cricket, Royal Challengers, Rajasthan Royals, Sports, Win, 4 Wickets, Kerala, Player, Sanju V Samson, Kvartha, Kerala News, International News,18 പന്തില്‍ 32 റണ്‍സ് നേടിയ ബ്രാഡ് ഹോഡ്ജും 31 പന്തില്‍ 41 റണ്‍സ് നേടിയ ഷെയിന്‍ വാട്‌സണും രാജസ്ഥാന്റെ ഇന്നിംഗ്‌സ് മനോഹരമാക്കി. രാജസ്ഥാന് വേണ്ടി വാട്‌സണ്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും ശ്രീശാന്ത്, ത്രിവേദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. റോയല്‍സിന് വേണ്ടി രാംപോള്‍ രണ്ടു വിക്കറ്റും ആര്‍.പി. സിംഗ്, വിനയ്കുമാര്‍, ഹെന്‍ഡ്രിക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Keywords: IPL, Cricket, Royal Challengers, Rajasthan Royals, Sports, Win, 4 Wickets, Kerala, Player, Sanju V Samson, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment