Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില മൂന്ന് രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപ കുറഞ്ഞു.Business news, New Delhi, Oil companies, Tuesday, Reduced, Price, Petrol, 3 per litre, Midnight, Without taxes, Highest cut, Five years, Falling international prices.
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വില ഒറ്റയടിക്ക് ഇത്രയും കുറയുന്നത്. വില നിര്‍ണ്ണയിക്കാന്‍ ചേര്‍ന്ന എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. അതേസമയം ഡീസല്‍ വിലയില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ തയാറായിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.

ഏപ്രില്‍ ആദ്യവാരം 106 ഡോളറിന് മുകളിലായിരുന്ന ബാരല്‍ ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞയാഴ്ച 101 ഡോളറിലേക്ക് കുറഞ്ഞിരുന്നു. ഏപ്രില്‍ 15ന് പെട്രോള്‍ വില ഒരു രൂപ കുറച്ചിരുന്നു. അതിന് രണ്ടാഴ്ച മുമ്പ് 85 പൈസയും കുറവ് വരുത്തി. പെട്രോളിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിപണി വിലയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നത്.
Business news, New Delhi, Oil companies, Tuesday, Reduced, Price, Petrol, 3 per litre, Midnight, Without taxes, Highest cut, Five years, Falling international prices.

SUMMARY: New Delhi: Oil companies on Tuesday reduced the price of petrol by Rs. 3 per litre effective midnight, without taxes, the highest cut in over five years on falling international prices.

Keywords: Business news, New Delhi, Oil companies, Tuesday, Reduced, Price, Petrol, 3 per litre, Midnight, Without taxes, Highest cut, Five years, Falling international prices.

Post a Comment