Follow KVARTHA on Google news Follow Us!
ad

കല്‍ക്കരി അഴിമതി: കത്ത് പുറത്തായതിനെതുടര്‍ന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റത്തെ കുറിച്ചുള്ള സിബിഐ അന്വേഷണത്തില്‍ അറ്റോര്‍ണി ജനറല്‍ ഇടപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവല്‍ സ്ഥാനം രാജിവെച്ചു. National news, New Delhi, Scripting, Mega scandal, Government, Harin Raval, Resigned, Additional Solicitor General, Sources, Exit, Followed, Attorney General, GE Vahanvati, Accuses, Lying, Supreme Court.
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റത്തെ കുറിച്ചുള്ള സിബിഐ അന്വേഷണത്തില്‍ അറ്റോര്‍ണി ജനറല്‍ ഇടപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവല്‍ സ്ഥാനം രാജിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി. കേസില്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായത് ഹരേന്‍ പി.റാവലായിരുന്നു. അന്വേഷണ റിപോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചിരുന്നത്.

റാവല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് സിബിഐ അദ്ദേഹത്തെ കേസില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ കേസില്‍ ബലിയാടാക്കുന്നു എന്ന് ആരോപിച്ച് റാവല്‍ രംഗത്തെത്തിയത്. കേസില്‍ എജി ജി.ഇ.വഹന്‍വതിയുമായി റാവലിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കേസില്‍ അറ്റോര്‍ണി ജനറല്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് റാവല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

എസ്എംഎസിലൂടെ എജി ആവശ്യപ്പെട്ടതിനാലാണ് അന്വേഷണ പുരോഗതി റിപോര്‍ട്ടുമായി നിയമമന്ത്രി അശ്വിനി കുമാറിന്റെ ഓഫീസില്‍ എത്തിയത്. റിപോര്‍ട്ടില്‍ അശ്വിനി കുമാര്‍ തിരുത്തലുകള്‍ വരുത്തിയത് അറ്റോര്‍ണി ജനറലിന്റെയും സിബിഐ ഡയറക്ടറുടെയും സാന്നിധ്യത്തിലാണെന്നും റാവല്‍ വെളിപ്പെടുത്തിയിരുന്നു.
National news, New Delhi, Scripting, Mega scandal, Government, Harin Raval, Resigned, Additional Solicitor General, Sources, Exit, Followed, Attorney General, GE Vahanvati, Accuses, Lying, Supreme Court.

SUMMARY: New Delhi: After scripting a mega scandal for the government, Harin Raval has resigned as Additional Solicitor General. Sources say that his exit may soon be followed by that of Attorney General GE Vahanvati, who Mr Raval accuses of lying to the Supreme Court.

Keywords: National news, New Delhi, Scripting, Mega scandal, Government, Harin Raval, Resigned, Additional Solicitor General, Sources, Exit, Followed, Attorney General, GE Vahanvati, Accuses, Lying, Supreme Court.

Post a Comment