Follow KVARTHA on Google news Follow Us!
ad

ചൈനീസ് വിമതന്‍ ചെന്‍ ഗുവാങ്‌ചെങിന്റെ സഹോദരന്റെ വസതിക്കു നേരെ ആക്രമണം

ചൈനയിലെ അന്ധനായ സാമൂഹ്യ പ്രവര്‍ത്തകന്‍ ചെന്‍ ഗുവാങ്‌ചെങിന്റെ സഹോദരന്റെ China, Brother, House, Attack, Study, U.S, World, Kerala News, International News, National News, Gulf News, Health
ബെയ്ജിങ്: ചൈനയിലെ അന്ധനായ സാമൂഹ്യ പ്രവര്‍ത്തകന്‍ ചെന്‍ ഗുവാങ്‌ചെങിന്റെ സഹോദരന്റെ വസതിക്കു നേരെ ആക്രമണം. കല്ലുകളും പൊട്ടിയ കുപ്പികളും മാംസാവശിഷ്ടങ്ങളും വീട്ടിലേക്ക് രാത്രികാലങ്ങളില്‍ വലിച്ചെറിഞ്ഞാണ് ആക്രമണം. ചൈനീസ് സേനയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ചൈനീസ് ഗവ. വീട്ടു തടങ്കലിലാക്കിയിരുന്ന  ചെന്‍ ഗുവാങ്‌ചെങ് ബെയ്ജിങ്ങിലെ യുഎസ് എംബസിയില്‍ കഴിഞ്ഞ വര്‍ഷമാണ് അഭയം തേടിയത് . പിന്നീട് പഠനകാര്യത്തിനായി അമേരിക്കയിലേക്ക് പോവുകയായിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസിന്റെ അവാര്‍ഡ് നേടിയ ചെന്‍ തായ്‌വാന്‍ സന്ദര്‍ശനത്തിനുള്ള ക്ഷണം സ്വീകരിച്ചിരുന്നു. തായ്‌വാന്‍, ടിബറ്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ചെന്‍ ഗുവാങ്‌ചെങിന്റെ  തീരുമാനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുതയ്ക്ക് കാരണമായിത്തീര്‍ന്നു. ഇതിനുശേഷമാണ്  ചെന്നിന്റെ  സഹോദരന്റെ വീടിനു നേരെയുള്ള ആക്രമണം തുടങ്ങിയത്.  ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിന്റെ
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു ചെന്‍ പിന്തുണ പ്രഖ്യാപിച്ചതാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ ചൊടിപ്പിച്ചത്.

China,  Chen huang cheng, Brother, House, Attack, Study, U.S, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chen Guangcheng's relatives facing growing abuse
Keywords: China,  Chen huang cheng, Brother, House, Attack, Study, U.S, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chen Guangcheng's relatives facing growing abuse

Post a Comment