ഫെയ്‌സ്ബുക്ക് സുഹൃത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു


ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ 18 വയസുകാരിക്ക് പീഡനം. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെയാണ് ഫെയ്‌സ്ബുക്ക് സുഹൃത്തും മറ്റൊരാളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥനിയാണ് പെണ്‍കുട്ടി.

ഏറെക്കാലമായി ഇരുവരും ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തുക്കളാണ്. കഴിഞ്ഞ വെള്ളിയാഴ്ച നേരില്‍ കാണാന്‍ ഇരുവരും ധാരണയുണ്ടാക്കുകയും അതുപ്രകാരം പെണ്‍കുട്ടി സുഹൃത്ത് പറഞ്ഞ സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴേക്കും അവിടെ കാത്തുനിന്ന സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി നരേല എന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയും അതിനുശേഷം മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് പീഡന രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

New Delhi, College Student, Rape, National, 18-Year-old, Sexually Assaulted, Facebook, Friend, Delhi University
പിന്നീട് പെണ്‍കുട്ടിയോട് സുഹൃത്ത് പണം ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി പെണ്‍കുട്ടി തന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ കമ്മല്‍ എടുത്തുനല്‍കുകയായിരുന്നു. സംഭവം സംബന്ധിച്ച് പിന്നീട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ യുവാവിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


Keywords: New Delhi, College Student, Rape, National, 18-Year-old, Sexually Assaulted, Facebook, Friend, Delhi University, Car, Mobile Phone, First Meeting, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post