Follow KVARTHA on Google news Follow Us!
ad

ത്രിപുര അഞ്ചാം തവണയും ഇടതിനൊപ്പം: മണിക് സര്‍ക്കാര്‍ ഭരണത്തിലേയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. National news, New Delhi, Three, North-eastern states, Tripura, Meghalaya, Nagaland, Governments, Left, Massive victory, Tripura, Manik Sarkar, Forth term, Chief minister
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ സിപിഎം ഭരിക്കുന്ന ഏകസംസ്ഥാനമാണ് ത്രിപുര. അതിനാല്‍ തന്നെ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ഏറ്റവും പ്രാധാന്യവും ഈ സംസ്ഥാനത്തിനുതന്നെ.

കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിലെ പോലെതന്നെ ത്രിപുര അഞ്ചാം തവണയും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതായാണ് ഇതുവരെ പുറത്തുവന്ന ഫലപ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ സിപിഎം നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ നാലാം തവണയും ത്രിപുരയുടെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

National news, New Delhi, Three, North-eastern states, Tripura, Meghalaya, Nagaland, Governments, Left, Massive victory, Tripura, Manik Sarkar, Forth term, Chief ministerഈ മാസം 14 ന് നടന്ന വോട്ടെടുപ്പില്‍ 93 ശതമാനം പോളിങ്ങ് ത്രിപുരയില്‍ രേഖപ്പെടുത്തിയിരുന്നു. 45 സീറ്റുകളില്‍ ഇടതുമുന്നണിയും 7 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അറുപതില്‍ നാല്‍പ്പത്തൊമ്പത് സീറ്റും നേടിയാണ് ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയത്.

നാഗാലാന്‍ഡില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 18 സീറ്റുകളിലും 7 സീറ്റുകളില്‍ കോണ്‍ഗ്രസും 7 സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ നാഗാലന്റ് പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. മുഖ്യമന്ത്രി നെയ്ഫു റിയോ അടക്കം ഒട്ടേറെ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. നാഗാലന്റില്‍ ഇത്തവണ 83 ശതമാനമായിരുന്നു പോളിങ്.

മേഘാലയയില്‍ 19 സീറ്റില്‍ കോണ്‍ഗ്രസും യു.ഡി.പി 5 സീറ്റിലും മറ്റുള്ളവര്‍ 7 സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. അറുപതംഗ മേഘാലയ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ യുണൈറ്റഡ് ഡമോക്രറ്റിക് പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. എന്നാല്‍ എന്‍സിപി വിട്ട് പി.എ. സാങ്മ രൂപവല്‍കരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സാന്നിദ്ധ്യം അന്തിമ ഫലം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും. എങ്കിലും മുഖ്യമന്ത്രി മുകുള്‍സാങ്മ നയിക്കുന്ന കോണ്‍ഗ്രസിന് തന്നെയാണ് പ്രവചനങ്ങളില്‍ മുന്‍തൂക്കം.

SUMMARY: New Delhi: Three north-eastern states - Tripura, Meghalaya, and Nagaland - will get new governments today. Early leads show the Left is headed for a massive victory in Tripura, which means Manik Sarkar will get a fourth term as chief minister.

Keywords: National news, New Delhi, Three, North-eastern states, Tripura, Meghalaya, Nagaland, Governments, Left, Massive victory, Tripura, Manik Sarkar, Forth term, Chief minister

Post a Comment