Follow KVARTHA on Google news Follow Us!
ad

ദേ­ശീ­യ കാ­യി­ക­മേ­ള­യി­ല്‍ കേ­ര­ള­ത്തി­ന്റെ അ­ഭി­മാ­ന­മാ­യി പി.യു. ചിത്ര

ദേശീയ സ്­കൂള്‍ കായിക മേളയില്‍ കേര­ള­ത്തി­ന് വീണ്ടും പൊന്‍­കി­രീടം. കാ­യി­ക­മേ­ള­യി­ലെ അഭിമാന­താ­രമായ പി.യു ചിത്രയ്­ക്ക് വീണ്ടും സ്വര്‍ണം. Indian athletes, Gold, Girl, Record, Manipore, Car, UP, Gifts, P.U. Chithra, K.T.Neena, National.

ഇറ്റാവ: ദേശീയ സ്­കൂള്‍ കായിക മേളയില്‍ കേര­ള­ത്തി­ന് വീണ്ടും പൊന്‍­കി­രീടം. കാ­യി­ക­മേ­ള­യി­ലെ അഭിമാന­താ­രമായ പി.യു ചിത്രയ്­ക്ക് വീണ്ടും സ്വര്‍ണം. വ്യാഴാഴ്ച നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ട­ത്തില്‍ ദേശീയ റെ­ക്കോര്‍ഡോ­ടെ­യാണ് ചിത്ര സ്വര്‍ണം നേ­ടി­യത്. ഇ­തോ­ടെ മേ­ള­യില്‍ ചി­ത്ര­യ്ക്ക് ട്രിപ്പിള്‍ സ്വര്‍­ണ­മാ­ണ് ല­ഭിച്ച­ത്.

1500 മീറ്ററില്‍ കേരളത്തിന്റെ തന്നെ ബിജിമോള്‍ ജേക്കബിന്റെ പേരിലുള്ള 2005 ലെ റെ­ക്കോര്‍ഡാണ് ചിത്ര തിരു­ത്തി­ക്കു­റിച്ചത്. നേരത്തെ 3000 മീറ്ററിലും 5000 മീറ്ററിലും ചിത്ര സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഇതില്‍ 5,000 മീറ്ററിലും ചിത്ര (17 മിനിറ്റ് 04.8 സെ) 15 വര്‍ഷം പഴക്കമുള്ള റെ­ക്കോര്‍ഡ് തിരു­ത്തി­യി­ട്ടുണ്ട്. മണിപ്പുരിന്റെ രാധാമണി ദേവി 1998­ ല്‍ സ്ഥാപിച്ച 17:29.2 സെക്കന്‍ഡിന്റെ പ്രകടനമാണ് പഴങ്കഥയായത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം ആറായി.

Indian athletes, Gold, Girl, Record, Manipore, Car, UP, Gifts, P.U. Chithra, K.T.Neena, National.ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ടി നീനയാണ് കേരളത്തിന് വേ­ണ്ടി വ്യാ­ഴാഴ്ച ആദ്യം സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കേര­ള­ത്തിന് സു­ജിത വെങ്കലവും സമ്മാനിച്ചു. ഇ­പ്പോള്‍ പോയിന്റ് നില­യില്‍ കേരളം തന്നെ­യാണ് മു­ന്നി­ട്ടി­രി­ക്കുന്നത്. അ­തേ­സമയം മേ­ള­യില്‍ മി­ക­ച്ച പ്ര­കട­നം കാ­ഴ്­ച­വെ­യ്­ക്കുന്ന കായികതാരത്തിന് നാനോ കാര്‍ സമ്മാനമായി നല്‍കുമെന്ന് യു.പി സര്‍ക്കാര്‍ പ്രഖ്യാ­പി­ച്ചി­ട്ടുണ്ട്.

Keywords: Indian athletes, Gold, Girl, Record, Manipore, Car, UP, Gifts, P.U. Chithra, K.T.Neena, National.

Post a Comment