Follow KVARTHA on Google news Follow Us!
ad

വി.സി.യെ തടഞ്ഞുവെച്ച വിദ്യാര്‍ത്ഥിനികളെ അറസ്റ്റുചെയ്ത് നീക്കി

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെ പുറത്തുവിടാതെ തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനികളെ Students, Arrest, Police, Case, Snake, Kozhikode, Kerala, Kerala Vartha, Kerala News.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെ പുറത്തുവിടാതെ തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ഹോസ്റ്റലില്‍ സുരക്ഷിതത്വം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു വി.സിയെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചത്.

ലേഡീസ് ഹോസ്റ്റലില്‍ കഴിഞ്ഞയാഴ്ച പാമ്പു കടിയേറ്റു ഗവേഷക വിദ്യാര്‍ത്ഥിനി സോഷിന, അന്നത്തെ ഒത്തുതീര്‍പുവ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെന്ന് വി.സിയെ കണ്ട് പരാതി പറഞ്ഞിരുന്നു.

Students, Arrest, Police, Case, Snake, Kozhikode, Kerala, Kerala Vartha, Kerala News.എന്നാല്‍ വി.സിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ പല സംഘങ്ങളായി എത്തി വാഴ്‌സിറ്റി ഭരണകാര്യാലയത്തിനു മുന്നില്‍ നിറയുകയായിരുന്നു.

വി.സിക്കൊപ്പം ഭരണകാര്യാലയത്തില്‍ ഉണ്ടായിരുന്ന പി.വി.സി പ്രൊഫ. കെ. രവീന്ദ്രനാഥ്, റജിസ്ട്രാര്‍ ഡോ. എം.വി. ജോസഫ് എന്നിവരും അകത്തുകുടുങ്ങി. ലേഡീസ് ഹോസ്റ്റലില്‍ പാമ്പു കയറാതിരിക്കാന്‍ ജനലിനുവല വയ്ക്കാമെന്നും ഭിത്തിയിലെ മാളം അടയ്ക്കാമെന്നുമുള്ള വാഗ്ദാനം അധികൃതര്‍ നടപ്പാക്കിയില്ല എന്നായിരുന്നു സമരക്കാരുടെ വാദം.

Keywords: Students, Arrest, Police, Case, Snake, Kozhikode, Kerala, Kerala Vartha, Kerala News.

Post a Comment