Follow KVARTHA on Google news Follow Us!
ad

രമേശും ചാണ്ടിയും വഞ്ചിച്ചെന്ന് എന്‍.എസ്.എസ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസിനോട് വഞ്ചനാപരമായ നിലപാടാണു Ramesh Chennithala, Umman Chandi, NSS, Chief Minister, KPCC, President, Press meet, Sonia Gandhi, A.K Antony, Kerala.

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസിനോട് വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ വേദനയുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ ദൂതനായി പെരുന്നയിലെത്തിയ വിലാസ്‌റാവു ദേശ്മുഖ് എന്‍.എസ്.എസുമായി നടത്തിയ ചര്‍ചയുടെ വിശദാംശങ്ങള്‍ രമേശിനും ഉമ്മന്‍ ചാണ്ടിക്കും പൂര്‍ണമായും അറിയാമെന്നിരിക്കേ ഒന്നും അറിവില്ലെന്ന ഭാവത്തിലുള്ള ഇരുവരുടെയും നിലപാടുകള്‍ സമൂഹത്തിനോടും എന്‍.എസ്.എസിനോടും കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു.

Ramesh Chennithala, Umman Chandi, NSS, Chief Minister, KPCC, President, Press meet, Sonia Gandhi, A.K Antony, Kerala.
എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോയുടെ വാര്‍ത്താസമ്മേളനം പോലും ആസൂത്രിതമാണ്. കേന്ദ്രനേതൃത്വവുമായുള്ള ധാരണ സംബന്ധിച്ചു കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും അറിവുള്ളതാണ്. എന്‍.എസ്.എസിന് ഉറപ്പു നല്‍കിയ കാര്യങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല എന്‍.എസ്.എസിനെ നാണംകെടുത്തുന്ന വഞ്ചനാപരമായ നിലപാടാണ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കൈകൊണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Keywords: Ramesh Chennithala, Umman Chandi, NSS, Chief Minister, KPCC, President, Press meet, Sonia Gandhi, A.K Antony, Kerala.

Post a Comment