Follow KVARTHA on Google news Follow Us!
ad

അസാസുദ്ദീന്‍ ഒവൈസിക്ക് ഔറംഗാബാദില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ഹൈദരാബാദ്: എം.പിയും മജ്‌ലിസ്ഇമുസ്ലിമീന്‍ നേതാവുമായ അസാസുദ്ദീന്‍ ഒവൈസിക്ക് ഔറംഗാബാദില്‍ പ്രവേശിക്കുന്നതിന് മഹാരാഷ്ട്ര പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. National, Majlis-e-Ittehadul Muslimeen, Entry, March 2, Threat to peace, Sanjay Kumar, Police commissioner, Aurangabad, Asaduddin, Akbaruddin Owaisi,

ഹൈദരാബാദ്: എം.പിയും മജ്‌ലിസ്ഇമുസ്ലിമീന്‍ നേതാവുമായ അസാസുദ്ദീന്‍ ഒവൈസിക്ക് ഔറംഗാബാദില്‍ പ്രവേശിക്കുന്നതിന് മഹാരാഷ്ട്ര പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് രണ്ടുവരെയാണ് ഒവൈസിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനനില തകരാറിലാകുമെന്ന കാരണത്താലാണ് അസാസുദ്ദീന്‍ ഒവൈസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഔറംഗാബാദ് പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

നിസാമാബാദിലും നിര്‍മ്മലിലും വിവാദപ്രസംഗം നടത്തിയതോടെയാണ് ഒവൈസി സഹോദരന്മാര്‍ പോലീസിന്റെ നോട്ടപുള്ളികളായത്. വിവാദപ്രസംഗത്തെതുടര്‍ന്ന് അസാസുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മേധകിലെ കളക്ടറെ തടഞ്ഞുവച്ചതിന് അസാസുദ്ദീന്‍ ഒവൈസിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഔറംഗാബാദില്‍ അസാസുദ്ദീന്‍ ഒവൈസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

National, Majlis-e-Ittehadul Muslimeen, Entry, March 2, Threat to peace, Sanjay Kumar, Police commissioner, Aurangabad, Asaduddin, Akbaruddin Owaisi,
SUMMERY: HYDERABAD: After spending three days in jail and forced to make couple of court appearances in Andhra Pradesh, MIM president Asaduddin Owaisi has ran into more trouble, this time in Maharashtra, after the police banned his entry to Auranagabad, where he was address some public meetings.

Keywords: National, Majlis-e-Ittehadul Muslimeen, Entry, March 2, Threat to peace, Sanjay Kumar, Police commissioner, Aurangabad, Asaduddin, Akbaruddin Owaisi,

Post a Comment