Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നു

ഒമാന്‍: തൊഴില്‍ മേഖലയില്‍ സ്വദേശീ വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമാനിലും വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. Oman, Foreigners, Privatization, Kuwait,
ഒമാന്‍: തൊഴില്‍ മേഖലയില്‍ സ്വദേശീ വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമാനിലും വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ഒമാനിലെ വിദേശികളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഘാബൂസ് ബിന്‍ സയിദ് നിര്‍ദേശിച്ചു. നേരത്തേ കുവൈറ്റും വിദേശികളുടെ എണ്ണം കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ഒമാന്‍ ജനസംഖ്യയുടെ 33 ശതമാനത്തില്‍ കൂടരുതെന്ന് ഒമാന്‍ ഭരണാധികാരിയുടെ നിര്‍ദ്ദേശം നല്‍കി. വിദേശികള്‍ ഒമാനി പൗരന്‍മാരുടെ പേരില്‍ ബിനാമി ബിസിനസ്സ് നടത്തുകയാണ് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ഒമാന്‍ ഭരണാധികാരി അറിയിച്ചു.

Oman, Foreigners, Privatization, Kuwait, ഒമാനില്‍ തൊഴില്‍ വിസയില്ലാതെ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് കഴിഞ്ഞയാഴ്ച കുവൈറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിനാമി ഇടപാടിലൂടെ ഒമാനിലെ പണം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. ഈ അവസ്ഥയ്ക്ക് ഉടന്‍ അറുതി വരുത്തുമെന്ന് സുല്‍ത്താന്‍ ഘാബൂസ് ബിന്‍ സയിദ് പറഞ്ഞു.

Key Words: Oman, Foreigners, Privatization, Kuwait, Foreigners number reduced in Oman , Malayalam News, Kerala vartha.

Post a Comment