ഡല്‍­ഹി പെണ്‍­കുട്ടി: സോ­ണി­യാ­ഗാ­ന്ധി­ക്കും,സൈ­ന്യത്തിനും പു­തു­വര്‍­ഷാ­ഘോ­ഷമില്ല

 New Delhi, Rape, Student, Congress, Sonia Gandhi, Cancelled, Visitors, Leaders, Dead, Soldiers, Wife, National.
ന്യൂഡല്‍ഹി: ഡല്‍ഹി­യില്‍ കൂട്ട മാനഭംഗത്തിനിരയായ വിദ്യാര്‍­ത്ഥനി മരിച്ചതിനെ തു­ടര്‍­ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പുതു­വത്സരം ആഘോ­ഷി­ക്കി­ല്ലെ­ന്ന് വ്യ­ക്ത­മാക്കി.
പുതുവത്സര ആശംസകളു­മാ­യെ­ത്തുന്ന പാര്‍ട്ടി പ്രവര്‍­ത്ത­ക­രു­ടെ സ­ന്ദര്‍ശനം ഒഴിവാക്കണമെന്നും സോണിയ അഭ്യര്‍­ത്ഥി­ച്ചി­ട്ടു­ണ്ടെന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി ദിഗ്‌­വിജയ് സിംഗ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യവും പുതുവര്‍ഷാഘോഷം ഉപേക്ഷിച്ചിട്ടുണ്ട്. ആഘോഷം വേണ്ടെന്ന് വയ്ക്കണമെന്ന് കരസേനാ മേധാവി ബിക്രം സിംഗ് സൈനികരോട് നിര്‍ദ്ദേശിച്ചു. എ­ന്നാല്‍ പുതുവത്സര ദിനത്തില്‍ സിംഗും ഭാര്യയും സൈനിക ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് മധുരം വിതരണം ചെയ്യും. മറ്റ് ആഘോഷങ്ങളിലൊന്നും സൈന്യം പങ്കെടു­ക്കി­ല്ലെ­ന്ന് അ­ദ്ദേഹം വ്യ­ക്ത­മാക്കി.

Keywords: New Delhi, Rape, Student, Congress, Sonia Gandhi, Cancelled, Visitors, Leaders, Dead, Soldiers, Wife, National, Sonia Gandhi not to celebrate New Year in view of Delhi gangrape incident

Post a Comment

Previous Post Next Post