സയന്‍സ് കോണ്‍ഗ്രസില്‍ മലയാളം സെമിനാര്‍

Kerala, Thiruvananthapuram, Science, Malayalam, Seminar, Malayalam News, Kerala Vartha, 25th Kerala Science Congress.
തിരുവനന്തപുരം: ജനുവരി 29നു തിരുവനന്തപുരത്താരംഭിക്കുന്ന 25ാമതു കേരള സയന്‍സ് കോണ്‍ഗ്രസില്‍ ശാസ്ത്ര വിദ്യാഭ്യാസം മലയാളത്തില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സയന്‍സ് കോണ്‍ഗ്രസ് സമാപിക്കുന്ന ഫെബ്രുവരി ഒന്നിനായിരിക്കും സെമിനാര്‍. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂനിവേഴ്‌സിറ്റി, കേരള ഭാഷാ ഇന്‍സ്‌റിറ്റിയൂട്ട് എന്നിവര്‍ സംയുക്തമായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.സി.ജി.രാമചന്ദ്രന്‍ നായര്‍, പ്രൊഫ.ആര്‍.വി.ജി.മേനോന്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവര്‍ സെഷനില്‍ പങ്കെടുക്കും. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി­ഡാക്), സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമാജിങ് ടെക്‌നോളജി (സി­ഡിറ്റ്) എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. പ്രഭാഷണങ്ങളും വിദഗ്ധര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളും ആമുഖ പ്രഭാഷണവും കേരള ഭാഷാ ഇന്‍സ്‌റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും സംയുക്തമായി പ്രസിദ്ധീകരിക്കും.

ഈ പ്രത്യേക സെഷനില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കേരള സയന്‍സ് കോണ്‍ഗ്രസ് കണ്‍വീനര്‍ ഡോ. പ്രകാശ് കുമാറിനെയോ, കേരള ഭാഷാ ഇന്‍സ്‌റിറ്റിയൂട്ട് ഡയറക്റ്ററെയോ ബന്ധപ്പെടണം. സയന്‍സ് കോണ്‍ഗ്രസിന്റെ അടുത്ത എഡിഷനുകളിലും ഇതേ വിഷയത്തില്‍ തുടര്‍ സെമിനാറുകള്‍ സംഘടിപ്പിക്കാനാണു തീരുമാനം.

ശാസ്ത്രവിദ്യാഭ്യാസവും ഗവേഷണവുമാണ് സയന്‍സ് കോണ്‍ഗ്രസ് സില്‍വര്‍ ജൂബിലി എഡിഷന്റെ പ്രധാന വിഷയം. അറിവ് പങ്കുവയ്ക്കുന്നതിനും ആഴത്തിലുള്ള ആശയവിനിമയത്തിനും പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. ശാസ്ത്ര സാങ്കേതിക വിദഗ്ധരായ ഡോ. പി.കെ. അയ്യങ്കാര്‍, ഡോ. ജി.എന്‍. രാമചന്ദ്രന്‍, ഡോ. ഇ.കെ. ജാനകിയമ്മാള്‍, പ്രൊഫ. പി.ടി. ഭാസ്‌കരപ്പണിക്കര്‍, ഡോ. പി.കെ. ഗോപാലകൃഷ്ണന്‍, ഡോ. പി.ആര്‍. പിഷാരടി എന്നിവരുടെ പേരിലുള്ള അനുസ്മരണ പ്രഭാഷണങ്ങളും സയന്‍സ് കോണ്‍ഗ്രസിന്റെ ആകര്‍ഷണമായിരിക്കും. സയന്‍സ് ശാസ്ത്ര മേഖലയിലെ ഗവേഷണം, വികസനം, എന്നിവ ലക്ഷ്യമിട്ടും ഈ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്താനുമായാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പി­ക്കു­ന്നത്.

Keywords: Kerala, Thiruvananthapuram, Science, Malayalam, Seminar, Malayalam News, Kerala Vartha, 25th Kerala Science Congress.

Post a Comment

Previous Post Next Post