ഇറാഖിൽ സ്ഫോടന പരമ്പര: ഒരു കുടുംബത്തിലെ ഏഴ്പേർ ഉൾപ്പെടെ പത്ത് മരണം

World, Obituary, Baghdad, Explosions, Iraq, Killed, At least 10, Wounded, Mussayab, Baghdad, Hilla, Kirkuk
ബാഗ്ദാദ്: ഇറാഖിലെ വിവിധ പട്ടണങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പത്ത് പേർ കൊല്ലപ്പെട്ടു. പേർക്ക് പരിക്കേറ്റതായാണ് റിപോർട്ട്. മൂസിയാബാദിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ഇറാഖിലെ മൂസിയാബാദ്, ഹില്ല, കിർകുക്ക്, ദിയാല എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്.

രാവിലെയാണ് നഗരത്തില്‍ വന്‍ സ്ഫോടനമുണ്ടായത്. തെക്കന്‍ നഗരമായ ഹില്ലയില്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. കിര്‍കുക്കില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. സൈനികക്യാമ്പ് പൂര്‍ണമായി തകര്‍ന്നു.ദിയാലയില്‍ ഷിയ തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2007നു ശേഷം ആദ്യമായാണ് നാലു പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒരേദിവസം സ്ഫോടനമുണ്ടാകുന്നത്.

SUMMERY: Baghdad: Explosions across Iraq killed at least 10 people and wounded 46 on Monday, police said.

Keywords: World, Obituary, Baghdad, Explosions, Iraq, Killed, At least 10, Wounded, Mussayab, Baghdad, Hilla, Kirkuk

Post a Comment

Previous Post Next Post