Follow KVARTHA on Google news Follow Us!
ad

എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്ന് ഗോകുലം ഗോപാലനെ പുറത്താക്കാന്‍ തീരുമാനം

എസ്.എന്‍.ഡി.പി. യോഗത്തില്‍ നിന്ന് ഗോകുലം ഗോപാലനെ പുറത്താക്കാന്‍ തീരുമാനം. Gokulam, Vellapally Natesan, Gopalan, Alappuzha, Vellappally, Council, Statement, Nadeshan, Kvartha, Malayalam News, Kerala News.
Gokulam, Vellapally Natesan, Gopalan, Alappuzha, Vellappally, Council, Statement, Nadeshan, Kvartha, Malayalam News, Kerala News.
ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗത്തില്‍ നിന്ന് ഗോകുലം ഗോപാലനെ പുറത്താക്കാന്‍ തീരുമാനം. ഗോകുലം ഗോപാലനെ പുറത്താക്കാനും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഗോകുലം ഗോപാലന് ഉടന്‍ നല്‍കാനും യോഗം കൗണ്‍സില്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളും അസത്യജടിലമായ പ്രസ്താവനകളും വഴി എസ്.എന്‍.ഡി.പി. യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഗോകുലം ഗോപാലനെതിരെ നിരത്തുന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് ഗോപാലന്റെ വിശദീകരണം കേട്ടശേഷം സംഘടനാപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പുറത്താക്കല്‍ നടപടി കൗണ്‍സില്‍ അംഗീകരിച്ചതെന്ന് വെള്ളാപ്പള്ളി അറിയിച്ചു. തെറ്റുതിരുത്താന്‍ തയാറായാല്‍ ഗോകുലം ഗോപാലന് യോഗത്തിലേയ്ക്ക് തിരികെ വരാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Keywords: Gokulam, Gopalan, Alappuzha, Vellappally, Council, Statement, Nadeshan, Kvartha, Malayalam News, Kerala News.

Post a Comment