Follow KVARTHA on Google news Follow Us!
ad

പാലസ്തീന് ചരിത്രനേട്ടം

യുഎന്‍: പാലസ്തീന് ഇനി ലോകത്തിന് മുന്നില്‍ കൂടുതല്‍ തലയുയര്‍ത്തി നില്‍ക്കാം. World, Palestine, U.N, Recognition, Israel, U.S,
World, Palestine, UN, President, Mahmoud Abbas, America, Israel, India, France, Statehood,
യുഎന്‍: പാലസ്തീന് ഇനി ലോകത്തിന് മുന്നില്‍ കൂടുതല്‍ തലയുയര്‍ത്തി നില്‍ക്കാം. പലസ്തീന്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. പാലസ്തീന് യുഎന്നിലെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമെന്ന പദവി ലഭിച്ചു. അമേരിക്കന്‍, ഇസ്രയേല്‍ എതിര്‍പ്പ് മറികടന്നായിരുന്നു പലസ്തീന്റെ നേട്ടം.

138 അംഗങ്ങളാണു പലസ്തീനെ പിന്തുണച്ചു വോട്ട് ചെയ്തത്. ഒമ്പത് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 41 പേര്‍ വിട്ടു നിന്നു. 1974 ലാണു പലസ്തീന്‍ വിമോചന സംഘടനയ്ക്കു യുഎന്നില്‍ നിരീക്ഷണ പദവി ലഭിച്ചത്. 1988 ല്‍ പലസ്തീന്‍ രാഷ്ട്ര പ്രഖ്യാപനം നടത്തി. കഴിഞ്ഞ വര്‍ഷം പൂര്‍ണതോതിലുള്ള അംഗത്വത്തിനു പലസ്തീന്‍ ശ്രമിച്ചെങ്കിലും അമെരിക്ക വീറ്റോ ചെയ്തതിനാല്‍ നീക്കം പരാജയപ്പെട്ടു. അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രപദവി ലഭിക്കാന്‍ രക്ഷാസമിതിയുടെ അംഗീകാരം ആവശ്യമില്ല.

വത്തിക്കാനു മാത്രമാണു നേരത്തേ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി ലഭിച്ചിട്ടുള്ളത്. പലസ്തീന് അനുവദിച്ച പുതിയ പദവി സമാധാന ശ്രമങ്ങളെ പിറകോട്ട് അടിക്കുമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

SUMMARY: The United Nations General Assembly has voted to recognize Palestine as a non-member observer state, despite strong opposition from Israel and its Western allies, the United States and Canada.

Key Words: World, Palestine, UN, President, Mahmoud Abbas, America, Israel, India, France, Statehood,

Post a Comment