കറുത്ത ഒപ്പില്ലെങ്കില്‍ ഇനി ചെക്ക് പാസാകില്ല

Chequeleaf, Mumbai, State bank of India, STS, Transaction system, Money, Security, Black ink, Signature, National, Malayalam news
മുംബൈ: 2013 ജനുവരി ഒന്നു മുതല്‍ കറുത്ത മഷി കൊണ്ട് ഒപ്പിട്ടില്ലെങ്കില്‍ ചെക്കുകള്‍ പാസാക്കില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ തുടര്‍ന്നാണ് സ്റ്റേറ്റ് ബാങ്ക് ചെക്കുകളില്‍ കറുത്ത ഒപ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങളില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും ചെക്ക് ട്രാന്‍സാക്ഷന്‍ സിസ്റ്റം(സിടിഎസ്) മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതുയ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു ബാങ്കിന്റെ ചെക്ക് അതേ ബാങ്കിലെത്തിക്കാതെ പാസാക്കാനുള്ള സൗകര്യമാണ് സി.ടി.എസ് സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്. തുക മാറുന്നതിനായി നല്‍കിയ ചെക്കിന് പകരം അതിന്റെ ഒരു ഇലക്ട്രോണിക് ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാര്‍ത്ഥ ചെക്കിലുള്ള എല്ലാവിവരങ്ങളും ഈ ഇലക്ട്രോണിക് രൂപത്തിലുണ്ടായിരിക്കും.. ഈ രൂപത്തിന് കൃത്യത ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ചെക്കുകളില്‍ കറുത്ത മഷി കൊണ്ടുള്ള ഒപ്പ് വേണമെന്ന് സ്റ്റേറ്റ് ബാങ്ക് നിര്‍ബന്ധമാക്കുന്നത്.

സിടിഎസ് സംവിധാനത്തിനുവേണ്ടി പുതിയ ചെക്കുകളില്‍ പല മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. വളരെ പഴയ ചെക്കുകള്‍ കൈവശമുള്ളവര്‍ അത് ബാങ്കില്‍ തിരിച്ചുനല്‍കി പുതിയ ചെക്കുകള്‍ നേടാന്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഇടപാടുകാരോട് ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

Keywords: Chequeleaf, Mumbai, State bank of India, STS, Transaction system, Money, Security, Black ink, Signature, National, Malayalam news

Post a Comment

Previous Post Next Post