Follow KVARTHA on Google news Follow Us!
ad

പ്രവാസികരുത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

വിദേശത്ത് ജോലി ചെയ്യുന്നവരുടെ പണമൊഴുക്കില്‍ ഇന്ത്യ ഇത്തവണയും ആഗോള തലത്തില്‍ ഒന്നാം സ്ഥാനം India, New Delhi, Bank, Job, Core, Pravasi, Money, Dollar, Chaina, Mexico, Philippines.
India, New Delhi, Bank, Job, Core, Pravasi, Dollar, Chaina, Mexico, Philippines.
ന്യൂഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്നവരുടെ പണമൊഴുക്കില്‍ ഇന്ത്യ ഇത്തവണയും ആഗോള തലത്തില്‍ ഒന്നാം സ്ഥാനം നിലനിറുത്തുമെന്ന് ലോക ബാങ്ക് പഠനം. രൂപയുടെ മൂല്യയിടിവു കൂടി പരിഗണിക്കുമ്പോള്‍ ഇത്തവണ വിദേശ ഇന്ത്യക്കാരുടെ പണമൊഴുക്ക് ചരിത്രത്തിലാദ്യമായി നാലു ലക്ഷം കോടി രൂപ വരെ ഉയരാന്‍ ഇടയുണ്ടെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

വികസ്വര രാഷ്ട്രങ്ങളിലെ പ്രവാസികളുടെ പണം കൈമാറ്റത്തില്‍ കഴിഞ്ഞ വര്‍ഷവും ഇന്ത്യയാണ് മുന്നിലെത്തിയത്. 22 ലക്ഷം കോടിയാണ് (40,000 കോടി ഡോളര്‍) വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആഗോള തലത്തില്‍ നാട്ടിലേക്ക് അയക്കുന്നത്. രണ്ടാം സ്ഥാനത്ത് 6600 കോടി ഡോളര്‍ നാട്ടിലേക്ക് അയക്കുന്നത് ചൈനയാണ്. മെക്‌സിക്കോ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലെ പ്രവാസികള്‍ 2400 കോടി ഡോളര്‍ വീതം നാട്ടിലേക്ക് അയച്ച് മൂന്നാം സ്ഥാനത്തെത്തിയെന്നും ലോക ബാങ്ക് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: India, New Delhi, Bank, Job, Core, Pravasi, Dollar, Money, Chaina, Mexico, Philippines, India likely becomes first on money flow

Post a Comment