Follow KVARTHA on Google news Follow Us!
ad

ബ്ലേ­ഡു­കാ­രുടെ ഭീ­ഷ­ണി­: ഭര്‍­ത്താ­വ് മ­രി­ച്ച­തില്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന ഭാര്യ

ബ്ലേ­ഡ് ഇ­ട­പാട് സ്ഥാ­പ­ന­ത്തില്‍ നി­ന്നു­മെ­ടു­ത്ത തു­ക­യുടെ പലി­ശ മു­ട­ങ്ങി­യ­തില്‍ ഉ­ട­മ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തി­നെ Blade, Husband, Wife, Thiruvananthapuram, Suicide, Complaint, Dead, House, Finance, Police, Obituary
 Blade, Husband, Wife, Thiruvananthapuram, Suicide, Complaint, Dead, House, Finance, Police, Obituary
തിരുവനന്തപുരം: ബ്ലേ­ഡ് ഇ­ട­പാട് സ്ഥാ­പ­ന­ത്തില്‍ നി­ന്നു­മെ­ടു­ത്ത തു­ക­യുടെ പലി­ശ മു­ട­ങ്ങി­യ­തില്‍ ഉ­ട­മ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തി­നെ തു­ടര്‍­ന്ന് ഭര്‍­ത്താ­വ് ആ­ത്മ­ഹ­ത്യ­ചെയ്­ത സം­ഭവത്തില്‍ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഭാ­ര്യ പ­രാ­തി നല്‍കി. കോന്നി ചൈനാ­മു­ക്കില്‍ ബ്ലേ­ഡു­കാ­രു­ടെ പീ­ഡന­ത്തെ തു­ടര്‍­ന്ന് മ­രി­ച്ച സ­ത്താ­റി­ന്റെ  ഭാര്യ നല്‍­കി­യത്. ന­വംബര്‍ 12നാണ് സത്താറിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭാര്യ റീന സത്താര്‍ എ.ഡി.ജി.പി, പ്രതിപക്ഷനേതാവ്, മനുഷ്യാവകാശ കമ്മീഷന്‍ എ­ന്നി­വര്‍­ക്കാണ് പരാത നല്‍­കി­യത്. ചൈനാ­മു­ക്കില്‍ കട നടത്തിയിരുന്ന സത്താര്‍ സ­മീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പലപ്പോഴായി പണം പലിശക്കെടുത്തിരുന്നു. ഈടായി ആറര സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും രേഖകളും ചെക്കുകളും സ്ഥാപനത്തിന്റ ഉടമയ്ക്ക് നല്‍കിയി­രുന്നു. പിന്നീട് സ്ഥലം വില്‍ക്കുന്നതിനായി രേ­ഖകള്‍ തി­രികെ ചോദിച്ചപ്പോള്‍ സ്ഥാപനമുട­മ നല്‍­കാന്‍ വി­സ­മ്മ­തിച്ചു.

പ­ലി­ശ­യെ­ടു­ത്ത പ­ണ­ത്തില്‍ ഏഴു ലക്ഷം രൂ­പ തി­രികെ അ­ട­ച്ചി­രുന്നു. പലിശ മുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥാപനമുടമ ഗുണ്ടകളുമായി വീട്ടി­ലെത്തി സത്താറിനെ ഭീഷണിപ്പെ­ടു­ത്തി­യി­രു­ന്നു­വെന്ന ഭാര്യ റീന പറഞ്ഞു. ഇതില്‍ മനംനൊന്ത സ­ത്താര്‍ ആ­ത്മ­ഹത്യാകുറിപ്പെഴു­തി­വെച്ച് മ­രി­ക്കു­ക­യാ­യി­രുന്നു. ഇതു സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍­കി­യി­രു­ന്നു­വെ­ങ്കിലും നടപടിയുണ്ടായി­ല്ലെ­ന്ന് റീ­ന പ­രാ­തി­പ്പെ­ടുന്നു.

Keywords: Blade, Husband, Wife, Thiruvananthapuram, Suicide, Complaint, Dead, House, Finance, Police, Obituary, House wife complaints against husband's death.

Post a Comment