Follow KVARTHA on Google news Follow Us!
ad

അമേരിക്ക ചന്ദ്രനില്‍ അണുബോംബ് പരീക്ഷണം നടത്താനൊരുങ്ങി

വാഷിങ്ടണ്‍: ശീതയുദ്ധകാലത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് മേല്‍ക്കൈ നേടാനും സോവിയറ്റ് യൂണിയനുമേല്‍ ആധിപത്യം നേടാനുമായി അമേരിക്ക ചന്ദ്രനില്‍ അണുബോംബ് പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍.America, World
വാഷിങ്ടണ്‍: ശീതയുദ്ധകാലത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് മേല്‍ക്കൈ നേടാനും സോവിയറ്റ് യൂണിയനുമേല്‍ ആധിപത്യം നേടാനുമായി അമേരിക്ക ചന്ദ്രനില്‍ അണുബോംബ് പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

എ സ്റ്റഡി ഒഫ് ലൂണാര്‍ റിസര്‍ച്ച് ഫൈ്‌ളറ്റ്‌സ് എന്ന പേരിട്ട പദ്ധതിയെ പ്രൊജക്ട് എ 119 എന്നാണ് അറിയപ്പെട്ടിരുന്നത്. സ്പുട്‌നിക് വിക്ഷേപിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യൂണിയന്‍ കുതിച്ചുച്ചാട്ടം നടത്തിയതോടെയാണ് ചന്ദ്രനില്‍ അണുസ്‌ഫോടനം നടത്താന്‍ അമേരിക്ക തീരുമാനിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുമ്പോള്‍ സോവിയറ്റ് യൂണിയന്‍ വിരണ്ടുപോകുമെന്നും അമേരിക്ക കണക്കുക്കൂട്ടിയിരുന്നു. സ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനും അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നു.

ഒരു അജ്ഞാതപ്രദേശത്തു നിന്നു ചെറിയൊരു അണുബോംബും വഹിച്ചു കൊണ്ടുള്ള മിസൈല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. ഭാരക്കൂടുതല്‍ ആയതിനാല്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കേണ്ട എന്നായിരുന്നു തീരുമാനം.

എന്നാല്‍ റോക്കറ്റ് വിക്ഷേപണം പരാജയപെ്പട്ടാല്‍ ഭൂമിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന ഭീതിയില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചന്ദ്രനില്‍ ആണവ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ശാസ്ത്രജ്ഞരും പ്രതികരിച്ചിരുന്നു.

SUMMARY: America once hatched a plan to nuke the moon, according to a report from CNN. The broadcaster interviewed one Leonard Reiffel, a former US Air Force physicist CNN says led the project to plan a lunar nuclear launch.

Key Words: Cold war, Paranoia, Project, Reiffel, Conventional missile, Moonwards, USA, Analysis, Explosion, Performance, US nukes,

Post a Comment