Follow KVARTHA on Google news Follow Us!
ad

മലയാളികള്‍ ഉള്‍പ്പെടെ 34 ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികള്‍ പട്ടിണിയില്‍

മനാമ: ബഹ്‌റൈനില്‍ മൂന്നു മാസത്തോളമായി കുടുങ്ങിയ ഇന്ത്യന്‍ എണ്ണക്കപ്പലിലെ 34 ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ഇവരില്‍ നാലുപേര്‍ മലയാളികളാണ്.Gulf, Bahrain, Indian,
Gulf, Bahrain, Sailors, Trapped, Indians, Kanu Shipping, Agency, Three months, Malayalees, Prathibha ship,
മനാമ: ബഹ്‌റൈനില്‍ മൂന്നു മാസത്തോളമായി കുടുങ്ങിയ ഇന്ത്യന്‍ എണ്ണക്കപ്പലിലെ 34 ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. മാസങ്ങളായി ശമ്പളം ലഭിക്കാത്ത ഇവര്‍ക്ക് നാട്ടിലേക്ക് ഫോണ്‍ ചെയ്യാനും സാധിക്കാത്ത അവസ്ഥയാണ്. പ്രതിഭ ഷിപ്പിങ് കമ്പനിയുടെ പ്രതിഭ കൊയാന എന്ന കപ്പലാണ് ഓഗസ്റ്റ് അവസാനം മുതല്‍ ബഹ്‌റൈന്‍ തീരത്തുള്ളത്.

കേന്ദ്രമന്ത്രി ശരദ് പവാറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രതിഭ ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ അറ്റകുറ്റ ജോലികള്‍ക്ക് ജൂണ്‍ 27നാണ് ഇവിടെയെത്തിയത്. ഓഗസ്റ്റ് അവസാനത്തോടെ റിപ്പയറിങ് പൂര്‍ത്തിയായി. എന്നാല്‍, ബഹ്‌റൈനിലെ ഏജന്‍സിക്കും ഷിപ്പിയാഡിലും പണം നല്‍കാത്തത് കാരണം രാജ്യം വിടാന്‍ ക്‌ളിയറന്‍സ് ലഭിച്ചില്ല. കപ്പല്‍ റിപ്പയറിങ്, ഏജന്‍സി ചാര്‍ജ് തുടങ്ങിയ ഇനങ്ങളിലായി 35,000 ഡോളറാണ് അടക്കാനുള്ളത്.

ഇതുസംബന്ധിച്ച് ബഹ്‌റൈനിലെ ഏജന്‍സിയായ കാനൂ ഷിപ്പിങ് കമ്പനി പല തവണ ഇന്ത്യയിലെ മുംബൈ ആസ്ഥാനമായ പ്രതിഭ ഷിപ്പിങ് കമ്പനിക്ക് ഇമെയിലുകള്‍ അയക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്‌തെങ്കിലും വ്യക്തമായ പ്രതികരണമുണ്ടായില്ലെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍, പണം അടച്ചാല്‍ മാത്രമേ കപ്പല്‍ ബഹ്‌റൈന്‍ വിടാന്‍ അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഏജന്‍സി.

ജീവനക്കാര്‍ക്ക് ഇക്കാലയളവിലെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. പലര്‍ക്കും മൂന്നു മാസം മുതല്‍ ആറു മാസം വരെ ശമ്പളം കിട്ടാനുണ്ട്.

Keywords: Gulf, Bahrain, Sailors, Trapped, Indians, Kanu Shipping, Agency, Three months, Malayalees, Prathibha ship,

Post a Comment