Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടിലും ആന്ധ്രയിലും ചുഴലിക്കാറ്റ് എത്തുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അതിശക്തമായ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്ര തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. ഉള്‍ക്കടലില്‍ ചെന്നൈ നഗരത്തിന് 500 കിലോമീറ്റര്‍ അകലെയായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അതിശക്തമായ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്ര തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. ഉള്‍ക്കടലില്‍ ചെന്നൈ നഗരത്തിന് 500 കിലോമീറ്റര്‍ അകലെയായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുകയായിരുന്നു. കേരളത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല.

ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ കൊടുങ്കാറ്റായി മാറും. നാഗപട്ടണത്തിനും നെല്ലൂരിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്തോടെ തീരങ്ങളിലേക്കെത്തും.  തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. ചെന്നൈയില്‍ സ്‌കൂളുകള്‍ അടച്ചു. ഓഫീസുകള്‍ക്കുള്‍പ്പെടെ അവധി നല്‍കാന്‍ ആലോചിക്കുകയാണ് അധികൃതര്‍ പോണ്ടിച്ചേരി തീരപ്രദേശങ്ങളിലും കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആന്ധ്രയുടെ തെക്കന്‍ ജില്ലകള്‍ റായല്‍സീമ മേഖലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു. വിശാഖപട്ടം ഉള്‍പ്പെടെ തെക്കന്‍ ആന്ധ്രയിലെ നാല് തുറമുഖങ്ങളിലും മൂന്നാമത്തെ അപായ സൂചനയും നല്‍കി. താഴന്ന പ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. നെല്ലൂര്‍, ഓങ്കോള്‍, പ്രകാശം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

SUMMARY:
As the US deals with Superstorm Sandy, Tamil Nadu and Andhra Pradesh are bracing for Cyclone Nilam. It is about 320 kilometres south east from Chennai's coast and is expected to move to region between Cuddalore Tamil Nadu and Nellore in Andhra Pradesh by Wednesday evening. Strong winds measuring 60 km per hour have been recorded.

Post a Comment