Follow KVARTHA on Google news Follow Us!
ad

സാനിയ മിർസ കൊല്ലത്ത് എത്തുന്നു

കൊല്ലം: ടെന്നീസ് റാണി സാനിയ മിർസ കൊല്ലത്ത് എത്തുന്നു. Kerala, Sports, Kollam, Sania Mirza,
കൊല്ലം: ടെന്നീസ് റാണി സാനിയ മിർസ കൊല്ലത്ത് എത്തുന്നു. അഷ്ടമുടിക്കായലിൽ വ്യാഴാഴ്ച നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോൽസവത്തിൽ മുഖ്യാതിഥിയായാണ് സാനിയ മിർസയ കൊല്ലത്തെത്തുന്നത്. വള്ളം കളിയുടെ ഉൽഘാടനവും സാനിയ മിർസ തന്നെയാണ് നിർവ്വഹിക്കുന്നത്. ജില്ലാകളക്ടർ പി.ജി തോമസാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

അടുത്തവര്‍ഷം മുതല്‍ കേരളപ്പിറവി ദിനത്തില്‍ തന്നെ പ്രസിഡന്റ്സ് ട്രോഫി ജലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും കളക്ടര്‍ വ്യക്തമാക്കി. കൊല്ലത്ത് സ്ഥിരം ജലകായിക കേന്ദ്രം തുടങ്ങുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ജലോത്സവത്തിന്റെ ഭാഗമായി ട്രാക്കിന്റെ ആഴംകൂട്ടുന്ന ഡ്രജിംഗ് പൂര്‍ത്തിയായി. മത്സരവള്ളങ്ങളുടെ സ്റാര്‍ട്ടിംഗ് സുഗമമാക്കുന്നതിന് പുതിയ സ്റാര്‍ട്ടിംഗ് ഡിവൈസ് ഡിസൈന്‍ചെയ്ത് സ്ഥാപിച്ചുകഴിഞ്ഞു.

ജലോത്സവത്തിന് അന്താരാഷ്ട്ര പ്രസിദ്ധി കൈവരിക്കുന്നതിന് വെബ്സൈറ്റും തയാറായി. എന്‍ഐസിയുടെ സഹായത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത്.18 ചുണ്ടന്‍ വള്ളങ്ങളടക്കം വിവിധ ഇനങ്ങളിലായി 54 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. കൂടാതെ നാല് അലങ്കാര വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.

Keywords: Kerala, Sports, Sania MIrza, Tennis, Boat, Kollam, Inauguration ceremony,

Post a Comment