Follow KVARTHA on Google news Follow Us!
ad

നീലം ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശിത്തുടങ്ങി

ചെന്നൈ: നീലം ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശിത്തുടങ്ങി. ചെന്നൈ, കടലൂർ എന്നിവിടങ്ങളിNational, Tamilnadu, Storm, Rain,
National, Cyclone Nilam, Tamilnadu, Rain, Storm, Chennai, Puducheri, Warning, Alert, Kerala, Instruction,
ചെന്നൈ: നീലം ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശിത്തുടങ്ങി. ചെന്നൈ, കടലൂർ എന്നിവിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റാണ്. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്.

വൈകുന്നേരം അഞ്ച് മണിയോടെയാണ് ശക്തമായ കാറ്റ് വീശാന്‍ തുടങ്ങിയത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വീട്ടില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാറ്റ് വീശുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപോർട്ടുണ്ട്.

Keywords: National, Cyclone Nilam, Tamilnadu, Rain, Storm, Chennai, Puducheri, Warning, Alert, Kerala, Instruction,

إرسال تعليق