Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോ ഏറ്റെടുക്കില്ലെന്ന് ഡി.എം.ആർ.സി പറഞ്ഞിട്ടില്ല: കെ.വി തോമസ്

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കില്ലെന്ന് ഡിഎംആര്‍സി പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ്National, Kerala, K.V.Thomas, Kochi Metro, DMRC
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കില്ലെന്ന് ഡിഎംആര്‍സി പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ്. മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഡിഎംആര്‍സിയും പദ്ധതി ഏറ്റെടുക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തത്.

പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.കെ.ആന്റണി ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.

അതേസമയം കൊച്ചി മെട്രോ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച ഇ ശ്രീധരനുമായി ചർച്ച നടത്തി. കൊച്ചി മെട്രോ ഡി.എം.ആർ.സി തന്നെ ഏറ്റെടുക്കണമെന്നും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Keywords: Kerala, Kochi Metro, DMRC, KV Thomas, Sheela Dixit,

Post a Comment