Follow KVARTHA on Google news Follow Us!
ad

ഇനി മുതല്‍ ഡേനൈറ്റ് ടെസ്റ്റുകളും

ടെസ്റ്റ് ക്രിക്കറ്റില്‍ സമഗ്രപരിഷ്‌കാരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ്കൗണ്‍സില്‍(ഐ.സി.സി) അംഗീകാരം നല്‍കി. ഏകദിനങ്ങള്‍ക്കും ട്വന്റി 20 ക്കും പിന്നാലെ ടെസ്റ്റിലും ഇനി പകല്‍രാത്രി മത്സരം ആകാം.

ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ സമഗ്രപരിഷ്‌കാരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ്കൗണ്‍സില്‍(ഐ.സി.സി) അംഗീകാരം നല്‍കി. ഏകദിനങ്ങള്‍ക്കും ട്വന്റി 20 ക്കും പിന്നാലെ ടെസ്റ്റിലും ഇനി പകല്‍രാത്രി മത്സരം ആകാം. മത്സരിക്കുന്ന ടീമുകള്‍ ഇത് അംഗീകരിക്കണമെന്ന് മാത്രം. കൂടാതെ പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ചുവന്ന പന്തിന് പകരം ഏത് തരത്തിലും നിറത്തിലുമുള്ള പന്ത് വേണമെന്നും ഇനി മത്സരിക്കുന്ന ടീമുകള്‍ക്ക് തീരുമാനിക്കാം.

ടെസ്റ്റ് മത്സരങ്ങള്‍ പകലും രാത്രിയും നടത്താമെങ്കിലും ഒരു ദിവസം ആറ് മണിക്കൂറില്‍ കൂടുതല്‍ മത്സരം നടത്തരുതെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. മത്സരസമയം ടീമുകള്‍ക്ക് തീരുമാനിക്കാം. ഉച്ഛഭക്ഷണത്തിനും ചായക്കുമുള്ള ഇടവേള അരമണിക്കൂറാക്കി മാറ്റി.  നേരത്തെ ഇത് യഥാക്രമം 40ഉം 20ഉം മിനിറ്റായിരുന്നു. ടെസ്റ്റിന് പുറമെ ഏകദിനത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  മൂന്ന് പവര്‍പ്ലേ രണ്ടെണ്ണമാക്കി ചുരുക്കി. ആദ്യത്തേത് പത്ത് ഓവറും രണ്ടാമത്തേത് അഞ്ചോവറുമായിരിക്കും. 40 ഓവറിന് മുമ്പ് ഇത് പൂര്‍ത്തിയായിരിക്കണം.

മൂന്നാം അമ്പയറിന്റെ അധികാരത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കളിക്കളത്തിലെ അമ്പയര്‍മാര്‍ ഔട്ട് വിളിച്ചാലും മൂന്നാം അമ്പയര്‍ക്ക് സാങ്കേതിക വിദ്യയുപയോഗിച്ച് നോബോളാണെന്ന് തെളിഞ്ഞാല്‍ നോട്ടൗട്ട് വിധിക്കാം. ഒരോവറില്‍ രണ്ട് ബൗണ്‍സര്‍ വരെ എറിയാന്‍ അനുവദിക്കും. എല്‍.ബി.ഡബ്ല്യു ഔട്ട് വിധിച്ച ശേഷം ബാറ്റ്‌സ്മാന്‍ പുനപരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍ പന്ത് പിച്ച് ചെയ്ത സ്ഥലം നോക്കി മൂന്നാം അമ്പയര്‍ തീരുമാനമെടുക്കും. ലെഗ്ഓഫ് സ്റ്റമ്പ് ലൈനുകള്‍ക്കുള്ളില്‍ പന്ത് പിച്ച് ചെയ്താല്‍ മാത്രമേ ഔട്ട് വിധിക്കൂ.

ട്വന്റി 20 മത്സരം തുല്യ സ്‌കോറില്‍ അവസാനിച്ചാല്‍ വിജയികളെ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള സൂപ്പര്‍ ഓവറിലും പരിഷ്‌കാരങ്ങള്‍ വരുത്തി. ഏത് എന്‍ഡില്‍ നിന്നാണ് ബൗള്‍ ചെയ്യേണ്ടതെന്ന് ബൗളിങ് ടീമിന് തീരുമാനിക്കാം. ചയ്യാം. നിയമത്തിലെ മാറ്റങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

SUMMARY:
The International Cricket Council (ICC) on Monday gave its seal of approval to day-night Test matches while leaving the member Boards to decide on the type and colour of the ball to be used, as it announced new playing conditions for Tests, ODIs and T20 Internationals ahead of the Sri Lanka-New Zealand series beginning on Tuesday.

Keywords: International Cricket Council, Test match, ODIs and T20 Internationals

Post a Comment