Follow KVARTHA on Google news Follow Us!
ad

പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഡാൻസ് മാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഡാൻസ് മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. Kerala, Rape, Arrest, Thiruvananthapuram, Plus Two student,
തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഡാൻസ് മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ആറ്റിപ്ര സ്വദേശിയായ വിഷ്ണു (21)വാണ് അറസ്റ്റിലായത്.

പൂജപ്പുര സ്വദേശിനിയായ പ്ളസ് ടു വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ ഡാന്‍സ് പഠിപ്പിക്കാന്‍ വീട്ടിലെത്തിയിരുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാളുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഏറെ നാളായി ഇയാളെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടി വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് ഈ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kerala, Thiruvananthapuram, Plus two, student, dance master, arrested, rape, marriage, offer,

Post a Comment