Follow KVARTHA on Google news Follow Us!
ad

ക്രിക്കറ്റ് വാതുവെപ്പ് സംഘം ഡല്‍ഹിയില്‍ അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ് ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വാതുവയ്പ് നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വാതുവയ്പ് നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.    വാതുവെപ്പിലേര്‍പ്പെട്ട രാജേഷ് ഗുപ്ത, മൊഹമ്മദ് യാമീന്‍, ഗോപി കൃഷ്ണന്‍ ഗോയല്‍ എന്നിവര്‍ വാതുവയ്പ്പിനിടെയാണ് പിടിയിലായത്.

ഹൈവെല്‍ഡ് ലയണ്‍സും സിഡ്‌നി സിക്‌സേഴ്‌സും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടയിലാണ് വാതുവയ്പ്പ് അരങ്ങേറിയത്.  മധ്യ ഡല്‍ഹിയിലെ തിലക് ബസാറിലെ ലഹോരി ബസാറിന് സമീപമാണ് സംഭവം അരങ്ങേറിയത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് സംഘം വാതുവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് ആറു മൊബൈല്‍ ഫോണുകളും ഒരു ടെലിവിഷനും സിംകാര്‍ഡുകളും കണ്ടെടുത്തു.

SUMMARY: The police on Monday claimed to have busted a betting racket operating during a Champions League T20 match and arrested three persons in this connection. According to police, bets worth over Rs 5 lakh were placed. A TV set and six mobile phones were recovered from them. The arrested persons have been identified as Rajesh Gupta, Mohammad Yameen and Gopi Kishan Goyal.

key words:
The police , busted, betting racket , Champions League T20 , police, bets, TV set , six,mobile phones ,arrested , Rajesh Gupta, Mohammad Yameen , Gopi Kishan Goyal.

Post a Comment