Follow KVARTHA on Google news Follow Us!
ad

വർഷത്തിൽ നൂറുദിവസമെങ്കിലും നിയമസഭ സമ്മേളിക്കണമെന്ന് രാഷ്ട്രപതി

തിരുവനന്തപുരം: വർഷത്തിൽ നൂറുദിവസമെങ്കിലും നിയമസഭ സമ്മേളിക്കുമെന്നത് ഉറപ്പുവരുത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. Kerala, Pranab Mukherji, Assembly, V.S Achuthanandan, President, Umman Chandi,
തിരുവനന്തപുരം: വർഷത്തിൽ നൂറുദിവസമെങ്കിലും നിയമസഭ സമ്മേളിക്കുമെന്നത് ഉറപ്പുവരുത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. നിയമസഭാ സ്തംഭനങ്ങൾ ഒഴിവാക്കണെമെന്നും സഭയിൽ മോശം പദപ്രയോഗങ്ങൾ നടത്തരുതെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. അതേസമയം ജനപ്രതിനിധികൾ ജനങ്ങളോടുള്ള കടമകൾ നിർവഹിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയം മാറ്റിവച്ച് പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രപതി നിയമസഭയിലെ പ്രസംഗത്തില്‍ പറഞ്ഞു. വൈകിട്ട് നാലേകാലോടെയാണ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി നിയമസഭയിലെത്തിയത്.

കേരള നിയമസഭയുടെ 125-ാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Keywords: Kerala, President, Pranab Mukherji, Assembly, Anniversary, Voters, Umman Chandi, VS Achuthanandan, Governor, HR Bharadwaj,

Post a Comment