ഖത്തര്‍ സാര്‍സില്‍ നിന്ന് സുരക്ഷിതം

Qatar Map
ദോഹ: മാരക പകര്‍ച്ചവ്യാധിയായ സാര്‍സില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമാണെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് ഒരാള്‍ക്കും സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധിച്ചിട്ടില്ല. സാര്‍സിന് സമാനമായ അജ്ഞാതരോഗ ബാധിതനെന്ന് സംശയിക്കപ്പെടുന്ന ഖത്തരി പൗരന്‍ ലണ്ടനില്‍ ചികിത്സയിലാണെന്നും കൗണ്‍സിലിലെ പൊതുജനാരോഗ്യ വകുപ്പ് മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍താനി അറിയിച്ചു.

ഉംറ നിര്‍വഹിക്കാന്‍ ജൂലൈ 29ന് സൗദിയിലേക്ക് പോയി ആഗസ്റ്റ് 18ന് തിരികെയെത്തിയ 49കാരനായ ഖത്തര്‍ സ്വദേശി, അസുഖത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് ഹമദ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയിരുന്നു. ന്യൂമോണിയ, ശ്വാസതടസം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പ്രത്യേക വിമാനത്തിലാണ് ലണ്ടനിലെത്തിച്ചത്.

ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് സാര്‍സിന് സമാനമായ അജ്ഞാതരോഗം പിടിപെട്ടുവെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന ഞായറാഴ്ച വൈകുന്നേരം സുപ്രീം കൗണ്‍സിലിനെ ഔദ്യാഗികമായി അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ മരിച്ച സൗദി പൗരന്റേതിന് സമാനമായ ലക്ഷണങ്ങളാണ് ഇയാളിലും കാണുന്നത്. എന്നാല്‍ ഇയാളുടെ ബന്ധുക്കളും ഇടപഴകിയ മറ്റുള്ളവരും പൂര്‍ണ സുരക്ഷിതരാണ്. അവര്‍ ആവശ്യമായ പരിശോധനകള്‍ക്ക് ഇതിനകം വിധേയരായിട്ടുണ്ട്.


SUMMARY:
A Qatari man hospitalized in London is suffering a severe infection in the same family as the SARS virus that killed hundreds and sickened

Post a Comment

Previous Post Next Post