Follow KVARTHA on Google news Follow Us!
ad

ഒരാള്‍ എന്തു കുടിക്കണമെന്ന് ജഡ്ജി തീരുമാനിക്കേണ്ട: എക്‌സൈസ് മന്ത്രി കെ.ബാബു

കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് പ്രായോഗികമല്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഒരാള്‍ എന്തു കുടിക്കണമെന്ന് Minister K.Babu, Against, Ban toddy, High Court Judgment, Muslim League, Kochi, Kerala, Malayalam news
Minister K.Babu, Against, Ban toddy, High Court Judgment, Muslim League, Kochi, Kerala, Malayalam news
കൊച്ചി: കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് പ്രായോഗികമല്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഒരാള്‍ എന്തു കുടിക്കണമെന്ന് ഹൈക്കോടതി ജഡ്ജി അല്ല തീരുമാനിക്കേണ്ടത്. കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും കെ.ബാബു കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനത്തു കള്ളിന്റെ ഉത്പാദനവും വില്പനയും പൂര്‍ണമായി നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മുസ്‌ലിംലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.എ. മജീദും ആവശ്യപ്പെട്ടിരുന്നു. കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നുള്ള ഹൈക്കോടതി വിധി നടപ്പാക്കി ഈ വ്യവസായത്തിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കണം. ബാറുകള്‍ പകല്‍ സമയങ്ങളില്‍ അടച്ചിടണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ ലീഗ് സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

കള്ള് നിരോധനവുമായി ബന്ധപ്പെട്ട്‌ രമേശ് ചെന്നിത്തലയും പ്രതികരിക്കുകയുണ്ടായി. കള്ള് വ്യവസായം നിര്‍ത്താന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടുക്കിയില്‍ പ്രതികരിച്ചിരുന്നു. കള്ള് ആരോഗ്യത്തിന് ഹാനികരമല്ലെന്നും ഘട്ടം ഘട്ടമായ മദ്യനിരോധനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 
Keywords: Minister K.Babu, Against, Ban toddy, High Court Judgment, Muslim League, Kochi, Kerala, Malayalam news

Post a Comment