Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

വന്റി 20 ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വിരാട് കോലിയുടെ മിന്നുംപ്രകടന മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് 18 പന്തും എട്ടുവിക്കറ്റും ശേഷിക്കേയാണ് ഇന്ത്യ മറികടന്നത്.India crush Pakistan by 8 wickets to stay in World T20 semis hunt
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വിരാട് കോലിയുടെ മിന്നുംപ്രകടന മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് 18 പന്തും എട്ടുവിക്കറ്റും ശേഷിക്കേയാണ് ഇന്ത്യ മറികടന്നത്. പുറത്താവാതെ 78 റണ്‍സും ഒരു വിക്കറ്റും നേടിയ വിരാട് കോലിയാണ് കളിയിലെ കേമന്‍. സെമിഫൈനലില്‍ സ്ഥാനമുറപ്പാക്കാന്‍ ഇന്ത്യ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.

സെമിഫൈനല്‍ സാധ്യതനിലനിറുത്താന്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ 19.4 ഓവറില്‍ വെറും 128 റണ്‍സിന് പാകിസ്ഥാനെ പുറത്താക്കി. 28 റണ്‍സെടുത്ത ഷുഐബ് മാലിക്കാണ് ടോപ്‌സ്‌കോറര്‍. എല്‍ ബാലാജി മൂന്നും ആര്‍ അശ്വിനും യുവരാജ് സിംഗും രണ്ടു വിക്കറ്റ് വീതവും നേടി. ഇര്‍ഫാന്‍ പഠാന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഗൗതം ഗംഭീറിനെ(0) രണ്ടാം പന്തില്‍ തന്നെ നഷ്ടമായെങ്കിലും കോലിയും സെവാഗും പതറാതെ ബാറ്റ് വീശി. സെവാഗ് 24 പന്തില്‍ 29 റണ്‍സെടുത്ത് അഫ്രീദിക്ക് കീഴടങ്ങി. ടീമിന് ആവശ്യമുളള സമയത്ത് കളിക്കുന്ന മികവ് ആവര്‍ത്തിച്ച കോലി 61 പന്തില്‍ ആണ് 78 റണ്‍സെടുത്ത് അപരാജിതനായത്. രണ്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും ഈ സൂപ്പര്‍ ഇന്നിംഗ്‌സിനെ അലങ്കരിക്കുന്നു. യുവരാജ് 16 പന്തില്‍ 19 റണ്‍സുമായി പുറത്താവാതെ നിന്നു.

SUMMARY:
Ravichandran Ashwin and Yuvraj Singh set it up with a superb display of spin bowling before Virat Kohli took centrestage with an unbeaten 78 as an inspired India thrashed arch-rivals Pakistan by eight wickets to keep their title hopes alive in the ICC World Twenty20 on Sunday.

Post a Comment