Follow KVARTHA on Google news Follow Us!
ad

ടാങ്കര്‍ ദുരന്തം: മരണം പതിനൊന്നായി: ഡ്രൈവര്‍ കണ്ണയ്യന്‍ കീഴടങ്ങി

കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. Accident, Accidental Death, Kannur, Kerala, Obituary, കേരള വാര്‍ത്ത
കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാല സ്വദേശി കൃഷ്ണന്‍, മംഗലാപുരത്ത് ചികിത്സയിലായിരുന്ന നിസാ രാജന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. ഇന്നലെ രാത്രി കൊയ്‌ലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ചാല സ്വദേശി ലക്ഷമണന്‍, ചാല ദേവീ നിവാസില്‍ കൃഷ്ണന്‍ എന്നിവര്‍ മരിച്ചിരുന്നു. ദുരന്തത്തില്‍ പൊള്ളലേറ്റ ദമ്പതികള്‍ ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ഇവരുടെ മക്കളായ ഇരുപതുകാരന്‍ റമീസിന്റേയും പന്ത്രണ്ടുകാരന്‍ റിസ്വാന്റേയും നില ഗുരുതരമാണ്

ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), താട്ടട ആര്‍.പി. ഹൗസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത(42), കണ്ണൂര്‍ ചാല സ്വദേശി ഞാറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് (55), ഭാര്യ റംലത്ത് (48) എന്നിവരാണ്‌ ദുരന്തത്തിനിരയായവര്‍.

ഇതിനിടെ ദുരന്തത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന്‌ മെഡിക്കല്‍ റിപോര്‍ട്ട് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ റിപോര്‍ട്ടിലാണ്‌ പൊള്ളലേറ്റവരുടെ സ്ഥിതിയെക്കുറിച്ച് വിശദവിവരങ്ങള്‍ ഉള്ളത്. സ്ഫോടനത്തില്‍ 32 സ്ഥാപനങ്ങള്‍ക്കും 40 വീടുകള്‍ക്കും 11 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt, Man,

Post a Comment