Follow KVARTHA on Google news Follow Us!
ad
Posts

പ­റ­ന്ന് കൊ­ണ്ടി­രിക്കെ­ വിമാനത്തിന്റെ ടോയ്‌­ലറ്റില്‍ യു­വ­തിക്ക് സുഖപ്രസവം

പറന്നുകൊണ്ടി­രിക്കെ വിമാ­ന­ത്തി­ന്റെ ടോ­യ്‌­ല­റ്റില്‍ യു­വ­തി­ക്ക് സുഖപ്ര­സവം. ഫിലിപ്പൈന്‍സുകാ­രിയാ­യ യാ­ത്ര­ക്കാ­രി­യാ­ണ് വിമാന ടോയ്‌­ല­റ്റില്‍ ആണ്‍കുഞ്ഞിനെ Flight, Toilet, Dubai, Parents, Nurses, Husband, Hospital, Report

 Dubai, Flight, Hospital, Husband, Nurses, Parents, Report, Toilet ഹാനോയ് : പറന്നുകൊണ്ടി­രിക്കെ വിമാ­ന­ത്തി­ന്റെ ടോ­യ്‌­ല­റ്റില്‍ യു­വ­തി­ക്ക് സുഖപ്ര­സവം. ഫിലിപ്പൈന്‍സുകാ­രിയാ­യ യാ­ത്ര­ക്കാ­രി­യാ­ണ് വിമാന ടോയ്‌­ല­റ്റില്‍ ആണ്‍കുഞ്ഞിനെ പ്രസ­വി­ച്ചത്. കുഞ്ഞിന്റെ ആരോഗ്യനി­ല മോ­ശമാ­യ­തി­നാല്‍ ദുബായില്‍നിന്ന് മാനിലയ്ക്കുപോകുകയായിരുന്ന വി­മാ­നം അടിയന്തിരമായി വിയ്റ്റ്‌­നാ­മില്‍ ഇ­റ­ക്കി. അമ്മയും കുഞ്ഞും സ്വ­കാ­ര്യാ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാണ്. എമിറേറ്റ്‌­സ് വി­മാ­ന­ത്തി­ന്റെ കോ­ഡ് സൂ­ചി­പ്പി­ക്കു­ന്ന ഇ കെ എ­ന്നാ­ണ് കു­ട്ടി­ക്ക് പേ­രിടു­ക എ­ന്ന് മാ­താ­പി­താ­ക്കള്‍ അ­റി­യിച്ചു.

വിമാനത്തിലുണ്ടായിരുന്ന രണ്ടു നേഴ്‌­സു­മാ­രു­ടെ പ­രി­ച­ര­ണ­ം യ­ഥാ­സമ­യം ല­ഭി­ച്ച­തി­നാ­ലാ­ണ് കു­ഞ്ഞ് അ­പ­ക­ടാ­വ­സ്ഥ തര­ണം ചെ­യ്­ത­ത്. പൂര്‍ണഗര്‍ഭിണിയായിരു­ന്ന യുവതി വേദനകൊണ്ട് പുളഞ്ഞ് ടോയ്‌­ലറ്റിലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ ന­ഴ്സു­മാര്‍­ക്ക് സംശ­യം ഉ­ണ്ടാ­വു­കയും അ­വര്‍ അ­സ്വ­സ്ഥ­നാ­യി കാ­ണ­പ്പെ­ട്ട ഭര്‍­ത്താവി­നോട് കാര്യ­ങ്ങള്‍ ചോ­ദി­ക്കു­കയും പ­രി­ചര­ണം ല­ഭ്യ­മാ­ക്കു­ക­യു­മാ­യി­രുന്നു. ഓക്‌­സിജന്റെ ലഭ്യതക്കു­റ­വ് മൂ­ലം കു­ഞ്ഞിന് നീല­നി­റം ബാ­ധി­ച്ചി­രുന്നു. കു­ഞ്ഞിന് ഓക്‌­സിജന്‍ മാ­സ്­ക് ധ­രി­പ്പി­ച്ചാ­ണ് ശ്വാ­സ­തട­സ്സം പ­രി­ഹ­രി­ച്ച­ത്.

Dubai, Flight, Hospital, Husband, Nurses, Parents, Report, Toilet, Delivery
കാബിന്‍ ബ്ലാങ്കറ്റുകള്‍കൊണ്ട് കുഞ്ഞിനെ പൊ­തി­ഞ്ഞ് ചൂ­ട് നല്‍­കി. യാത്രക്കാരുടെ സീറ്റിലുള്ള എല്‍ ഇ ഡി ലാംപുകള്‍ ഉപയോ­ഗിച്ചും ചൂ­ട് പ­ക­രാന്‍ ശ്ര­മി­ച്ചി­രുന്നു. വിയറ്റ്‌­നാം തലസ്ഥാനമായ ഹാനോ­യി­യി­ലാണ് വി­മാനം ഇ­റ­ക്കി­യത്. കഴിഞ്ഞ വെള്ളിയാഴ്ച ദുബായിലെ ആശുപത്രിയില്‍ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­യ യുവ­തി ഡെ­ലിവ­റി ഡേ­റ്റി­ന് മു­മ്പാ­ണ് പ്ര­സ­വി­ച്ചത്. അമ്മയും കുഞ്ഞും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തി­ലാ­ണെ­ങ്കിലും സു­ഖ­ത്തി­ലാ­ണെ­ന്നാ­ണ് ഒ­ടു­വില്‍ ല­ഭി­ക്കു­ന്ന റി­പ്പോര്‍­ട്ട്.

Keywords: Dubai, Flight, Hospital, Husband, Nurses, Parents, Report, Toilet, Delivery

Post a Comment