Follow KVARTHA on Google news Follow Us!
ad

ഭൂസമരത്തില്‍ അറസ്റ്റിലായ ആദിവാസികള്‍ ജയിലില്‍ നിരാഹാരസമരത്തില്‍

വയനാട്: ഭൂസമരത്തില്‍ അറസ്റ്റിലായ മുഴുവന്‍ ആദിവാസികളും ജയിലില്‍ നിരാഹാരസമരം നടത്തുകയാണ്‌. Kerala, കേരള വാര്‍ത്ത, Wayanadu, Land Issue, Fast, Jail, Strike
വയനാട്: ഭൂസമരത്തില്‍ അറസ്റ്റിലായ മുഴുവന്‍ ആദിവാസികളും ജയിലില്‍ നിരാഹാരസമരം നടത്തുകയാണ്‌. ഭൂസമരത്തില്‍ അറസ്റ്റിലായ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്‌ നിരാഹാര സമരം നടത്തുന്നത്. വൃദ്ധരായ ആദിവാസികള്‍ മുതല്‍ കുട്ടികള്‍ വരെ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കണ്ണൂര്‍, മാനന്തവാടി എന്നിവിടങ്ങളിലെ ജയിലുകളിലാണ്‌ നിരാഹാര സമരം നടക്കുന്നത്. അന്യായമായി ആദിവാസികള്‍ക്കുമേല്‍ ചുമത്തിയ കേസുകള്‍ പിന്‍ വലിക്കുക, ജയിലിലെ പീഡനം അവസാനിപ്പിക്കുക, തങ്ങള്‍ക്ക് അര്‍ഹമായ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആദിവാസികള്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് നല്‍കി. 

വയനാട് ഭൂസമരത്തെതുടര്‍ന്ന്‌ കഴിഞ്ഞ മൂന്ന്‌ മാസമായി ജയില്‍ കഴിയുന്ന ആദിവാസികളും നിരാഹാരസമരം നടത്തുന്നവരില്‍ ഉള്‍പ്പെടും. ആദിവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ നടത്തുന്ന നിരാഹാര സമരം ശ്രദ്ധയില്‍പെട്ടിട്ടും ഔദ്യോഗീകമായി പ്രശ്നപരിഹാരത്തിന്‌ ശ്രമിക്കുകയോ, ചര്‍ച്ച നടത്താന്‍ തയ്യാറാവുകയോ ചെയ്യാത്തത് ഏറേ പ്രതിഷേധത്തിന്‌ വഴിവച്ചിട്ടുണ്ട്.

English Summery
Wayanadu Land Struggle: Aborigines held fast in jail

Post a Comment