Follow KVARTHA on Google news Follow Us!
ad

ടൈറ്റാനിക്ക് മെനുവിന് ഇപ്പോഴും തീവില

ലോക ചരിത്രത്തിലെ ആദ്യ ആഡംബര കപ്പലായ ടൈറ്റാനിക്ക് മുങ്ങിയിട്ട് ഒരു നൂറ്റാണ്ടായെങ്കിലും അന്നത്തെ മെനുവിന് ഇപ്പോഴും തീവില. World, Titanic

ലണ്ടന്‍ : ലോക ചരിത്രത്തിലെ ആദ്യ ആഢംബര കപ്പലായ ടൈറ്റാനിക്ക് മുങ്ങിയിട്ട് ഒരു നൂറ്റാണ്ടായെങ്കിലും അന്നത്തെ മെനുവിന് ഇപ്പോഴും തീവില. ടൈറ്റാനിക്കിലെ ഭക്ഷണമെനു അടുത്തിടെ ലേലത്തില്‍ വിറ്റത് 40,03600 രൂപയ്‌ക്കാണ്. കപ്പലിലെ ഒന്നാംക്‌ളാസ് യാത്രക്കാര്‍ക്കുള്ള മെനുവാണ് ലേലത്തില്‍ വിറ്റത്.

ഫ്രഞ്ച് ഐസ്‌ക്രീം, എല്ലില്ലാത്ത ഇളംമാംസം, പൊരിച്ച ചെറിയ താറാവ് എന്നിങ്ങനെ വിവിധ ഇനങ്ങളാണ് ആദ്യയാത്രയിലെ ആദ്യ മെനുവിലുണ്ടായിരുന്നത്. അന്നത്തെ ധനാഢ്യരുടെ ഭക്ഷണരീതികളെക്കുറിച്ചുംകൂടി സൂചന നല്‍കുന്നതാണ് ലേലം ചെയ്തിരിക്കുന്ന മെനു.

നാനൂറോളം വിഭവങ്ങളുള്ള ഒരു മെനുവാണ് ലേലം ചെയ്തിരിക്കുന്നത്. അറ്റ്‌ലാന്റിക് കടലില്‍ കപ്പല്‍ മുങ്ങിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് തെക്കന്‍ ഇംഗ്‌ളണ്ടിലെ വില്‍ട്ട്‌ഷെയറില്‍ ഇത് ലേലം ചെയ്തത്. 1912 ഏപ്രില്‍ 10 എന്ന തീയതിയിലുള്ളതാണ് മെനു. ടൈറ്റാനിക്കിലെ യാത്രികരുടെ അവസാന വിരുന്നിനെക്കുറിച്ചുള്ള മെനു വില്‍ക്കുന്നതും വാങ്ങുന്നതുമെല്ലാം ഒരു ദുരന്തത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതായി ലേലം ചെയ്തവര്‍ പറഞ്ഞു.

SUMMARY: The menu of the first dinner served to the first-class passengers of the ill-fated liner Titanic on April 10, 1912 has been sold for 46,000 pounds at an auction.

Post a Comment