Follow KVARTHA on Google news Follow Us!
ad

ഷുക്കൂര്‍ കൊ­ല­ക്കേസ്: ടി.വി രാജേഷ് എം.എല്‍.എയെ ചോദ്യം ചെ­യ്തു

ത­ളി­പ്പ­റ­മ്പിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അ­ബ്ദുള്‍ ഷു­ക്കൂര്‍ ക­ണ്ണ­പു­രം കീ­ഴ­റ­യില്‍ കൊലചെയ്യപ്പെട്ട കേസില്‍ ടി.വി. രാജേഷ് എം.എല്‍.എ­യെ പ്ര­ത്യേ­ക അ­ന്വേ­ഷ­ Kannur, Murder case, T.V. Rajesh MLA, Abdul Shukoor
T.V. Rajesh MLA, Kannur, Murder case
കണ്ണൂര്‍: ത­ളി­പ്പ­റ­മ്പിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അ­ബ്ദുള്‍ ഷു­ക്കൂര്‍ ക­ണ്ണ­പു­രം കീ­ഴ­റ­യില്‍ കൊലചെയ്യപ്പെട്ട കേസില്‍ ടി.വി. രാജേഷ് എം.എല്‍.എ­യെ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘം ചോദ്യം ചെ­യ്തു. തി­ങ്ക­ളാഴ്ച രാവിലെ 11ന് കണ്ണൂര്‍ ടൗണ്‍ സി.ഐ ഓഫീസില്‍ ഹാജരായ രാജേഷിനെ കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം­ചെ­യ്­ത് മൊ­ഴി­യെ­ടു­ത്തത്.

കൊ­ല­ക്കേ­സു­മായി ബന്ധപ്പെ­ട്ട് നേരത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ രണ്ടു തവണ ചോദ്യംചെയ്തിരുന്നു. എ­ന്നാല്‍, പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍­വെച്ച് ജനപ്രതിനിധിയായ തന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതില്‍ ടി.വി. രാജേ­ഷ് പ്ര­തി­ഷേ­ധി­ച്ചി­രുന്നു. എന്നാല്‍, പ്ര­തി­ഷേധം വകവെക്കാതെയാണ് ടി.വി. രാജേഷിനെ സി.ഐ ഓഫീസില്‍തന്നെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. നേരത്തേ രണ്ടു തവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാനാവില്ലെന്ന് എം.എല്‍.എ അറിയിച്ചിരുന്നു.

പി. ജയരാജന്റെ മൊഴിയുടെയും തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരെ ചോദ്യംചെയ്തതിന്റെയും തു­ടര്‍­ച്ച­യാ­യാണ് മൊഴിയെടുക്കുന്നത്. ഫെബ്രുവരി 20നാണ് അ­ബ്ദുള്‍ ഷുക്കൂര്‍ വധിക്കപ്പെട്ടത്. പട്ടുവത്ത് പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനത്തിനുനേരെ അക്രമമുണ്ടായി മണിക്കൂറുകള്‍ക്ക­ക­മാ­യി­രുന്നു ഷുക്കൂര്‍ വധിക്കപ്പെട്ടത്.

Keywords: Kannur, Murder case, T.V. Rajesh MLA, Abdul Shukoor

Post a Comment