Follow KVARTHA on Google news Follow Us!
ad

നിങ്ങളറിഞ്ഞോ, അസിന്‍ കാത്തിരിക്കുകയാണ്

അതെ, അസിന്‍ തോട്ടുങ്കല്‍ കാത്തിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ നമ്മുടെ സ്വന്തം അസിന്‍‍. Cinema, Bollywood, film, Bollywood,

അതെ, അസിന്‍ തോട്ടുങ്കല്‍ കാത്തിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ  നമ്മുടെ സ്വന്തം അസിന്‍‍. മികച്ച കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് അസിന്റെ കാത്തിരിപ്പ്.

2008ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജിനിയിലൂടെയാണ് അസിന്റെ ബോളിവുഡ് അരങ്ങേറ്റം. ആമിര്‍ ഖാനായിരുന്നു നായകന്‍. തുടര്‍ന്ന് റെഡി, ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലും നായികയായി.

ബോളിവുഡില്‍​അവസരം ലഭിച്ചത് തന്നെ ഭാഗ്യമാണ്. കോടീശ്വരന്‍മാരായ കാമുകന്‍മാരോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് ഞാന്‍​ബോളിവുഡിലെത്തിയത്.  ദക്ഷിണേന്ത്യയില്‍ നിന്നെത്തി ബോളിവുഡില്‍ സ്വീകാര്യത നേടുക പ്രയാസമാണ്. വളരെക്കുറച്ചുപേര്‍ക്കേ അതിന് കഴിഞ്ഞിട്ടുളളൂ. ഭാഗ്യവശാല്‍​എനിക്കതിന് കഴിഞ്ഞു- അസിന്‍ പറഞ്ഞു.

ഇത് തന്റെ മാത്രം മികവല്ലെന്നും അസിന്‍ കൂട്ടിച്ചേര്‍ക്കുന്നു. സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍​ഭാഗ്യവും അനിവാര്യമാണ്. നല്ല കഥാപാത്രങ്ങളാണ് എനിക്ക് ബോളിവുഡില്‍ വേരുകള്‍ നല്‍കിയത്. അത്തരത്തിലുളള മികച്ച കഥാപാത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ഞാന്‍.

SUMMARY: South import Asin, who has carved a place for herself in Bollywood, still craves for better roles that are written well. After making a successful debut opposite Aamir Khan in 2008 blockbuster 'Ghajini', she followed it up with films like 'Ready', 'Housefull 2' and 'Bol Bachchan'. But she feels more is yet to come.

Post a Comment