Follow KVARTHA on Google news Follow Us!
ad
المشاركات

പ്രശാന്ത് ബാബുവിനു പിന്നില്‍ സിപിഎം ആണെന്ന് സുധാകരന്‍

തനിക്കെതിരായ ആരോപണമുന്നിയിച്ച കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബുവിനു Kannur, CPM, K.Sudhakaran, Congress leader
Kannur, CPM, K.Sudhakaran, Congress leader
കണ്ണൂര്‍: തനിക്കെതിരായ ആരോപണമുന്നിയിച്ച കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബുവിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരന്‍ ആരോപിച്ചു.

കണ്ണൂര്‍ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറെ കൊണ്ട് ആരോപണമുന്നയിപ്പിച്ച് ഗൂഢാലോചന മെനയുന്നതായി രണ്ടുമാസം മുമ്പ് തന്നെ താ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്ന കാര്യം സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നു.

പ്രശാന്ത് തന്റെ കാറിന്റെ സ്ഥിരം ഡ്രൈവറല്ല. ഒരു മാസം മാത്രമാണ് പ്രശാന്ത് ബാബു തന്റെ താല്‍ക്കാലിക ഡ്രൈവറായിരുന്നത്. സിപിഎമ്മിന് ഇപ്പോഴുണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രശാന്ത്ബാബുവിനെ കൊണ്ട് ആരോപണമുന്നയിപ്പിച്ചിരിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kannur, CPM, K.Sudhakaran, Congress leader      

إرسال تعليق