കണ്ണൂര്‍: കെ സുധാകരന് ഇപി ജയരാജനെ കൊലപ്പെടുത്താന്‍
പദ്ധതിയിട്ടതായി കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ
വെളിപ്പെടുത്തല്‍.
ദീര്‍ഘകാലമായി കെ സുധാകരന്റെ കാര്‍ ഡ്രൈവറായിരുന്നു കൂത്തുപറമ്പ് സ്വദേശിയായ പ്രശാന്ത് ബാബു. ഇപി ജയരാജന്റെ വധം സംബന്ധിച്ച് ഗൂഡാലോചന കെ സുധാകരന്റെ വീട്ടില്‍ നടന്നു. നാണുവിനെ കൊന്നതിലും കെ സുധാകരന് പങ്കുണ്ട്. അക്രമത്തിന് സുധാകരന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചതായും പ്രശാന്ത് ബാബു വെളിപ്പെടുത്തി.
പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. വെളിപ്പെടുത്തല്‍ സത്യമാണെന്ന് അറിയിച്ച് ഇപി ജയരാജന്, പി ജയരാജന് എന്നീ സിപിഎം നേതാക്കള്‍ രംഗത്തെത്തി. ടിപി വധത്തെതുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിക്ക് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ആശ്വാസമാകുമെന്നാണ് സൂചന. പ്രശാന്ത് ബാബു കെ സുധാകരന്റെ ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് നാല്പാടി വാസുകൊല്ലപ്പെടുന്നത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് പ്രകാശ് ബാബു.
Keywords: K.Sudhakaran, E.P Jayarajan, Murder Attempt, Statement, Kannur Block Youth Secretary, Prashanth Babu