Follow KVARTHA on Google news Follow Us!
ad
Posts

ഫസല്‍ വധം: കാരായിമാരെ സിബിഐ കസ്റ്റഡിയില്‍ വിടുന്നതിന്‌ ഹൈക്കോടതി സ്റ്റേ

ഫസല്‍ വധക്കേസിലെ മുഖ്യ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും Fasal Murder, Karayi Rajan, Karayi Chandrashekaran, CBI, Custedy
HC gave stay order to send Karayis under CBI custody
കൊച്ചി: ഫസല്‍ വധക്കേസിലെ മുഖ്യ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ കസ്റ്റഡിയില്‍ വിടുന്നതിനെ ഹൈക്കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച വരെയാണ്‌ സ്റ്റേ. കാരായിമാരെ ഏഴ് ദിവസം വരെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെയാണ്‌ ഹൈക്കോടതി സ്റ്റേചെയ്തത്. 

കഴിഞ്ഞ ആഴ്ച്ചയാണ് കാരായി രാജനും ചന്ദ്രശേഖരനും കോടതി മുമ്പാകെ കീഴടങ്ങിയത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സി പി ഐ(എം) നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണെന്ന് സി ബി ഐ നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണ റിപ്പോര്‍ട്ടിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

2006ലാണ്‌ എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (27) കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിപിഎം സെക്രട്ടേറിയേറ്റ് അംഗങ്ങളായ കാരായിമാര്‍ കേസില്‍ ഏഴും എട്ടും പ്രതികളാണ്‌. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയാണ്‌ ഫസല്‍ വധക്കേസിലെ ഒന്നാം പ്രതി.

Keywords: Fasal Murder, Karayi Rajan, Karayi Chandrashekaran, CBI, Custedy

Post a Comment