Follow KVARTHA on Google news Follow Us!
ad
المشاركات

വടകര കോടതിക്കുനേരെ കല്ലേറ്; പോലീസും സി.പി.എം. പ്രവര്‍ത്തകരും എറ്റുമുട്ടി

ടി.പി. ചന്ദ്രശേഖരന്‍ വധകേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത CPM, Attack, Vadakara, Court, T.P. Chandarshekaran, P. Mohanan
CPM worker attack at Vadakara Court
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധകേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ വടകര  കോടതി ക്കുനേരെ കല്ലേറ് നടന്നു. കോടതി പരിസരത്ത് സി പി എം പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. അന്‍പതോളം പ്രവര്‍ത്തകര്‍ കോടതിയിലേക്ക് തള്ളിക്കയറുകയായിരുന്നു. പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

CPM worker attack at Vadakara Court കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യാവിഷന്‍ ക്യാമറമാന്‍ ഷംസുദിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

ഇന്ത്യാവിഷന്‍ ക്യാമറമാന്‍ ഷിജിനെ സി പി എം പ്രവര്‍ത്തര്‍ നേരത്തെ പിടികൂടി മര്‍ദ്ദിച്ചിരുന്നു. കോടതിപരിസരം യുദ്ധക്കളംപോലെയായിരുന്നു. മോഹനനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച സി.പി.എം. ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: CPM, Attack, Vadakara, Court, T.P. Chandarshekaran, P. Mohanan

إرسال تعليق