Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ജില്ലയില്‍ നാളെ സിപിഎം ഹര്‍ത്താല്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തതില്‍ Kozhikode, Kerala, Harthal, CPM, P. Mohan.
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് സിപിഎമ്മിനോട് പകതീരുക്കുകയാണെന്നും മോഹനനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും എളമരം കരീം ആരോപിച്ചു. ടിപി വധത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റ് തുടരുന്ന സാഹചര്യത്തില്‍ കുടുതല്‍ പ്രതിഷേധ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

അതേസമയം പി മോഹനനെ കോടതി ഏഴ് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് കൊയിലാണ്ടിയില്‍ വെച്ചാണ് മോഹനനെ അറസ്റ്റ് ചെയ്തത്. ടിപി വധക്കേസില്‍ അറസ്റ്റിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെസി രാമചന്ദ്രന്‍, ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം സിഎച്ച് അശോകന്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ടിപിയുടെ കൊലപതാകത്തെ കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നു എന്നാണ് മൊഴി.

Keywords: Kozhikode, Kerala, Harthal, CPM, P. Mohan.

Post a Comment