Follow KVARTHA on Google news Follow Us!
ad

ടിപി വധത്തിനെതിരെ ഉയര്‍ന്ന പ്രതികരണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി

റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തിനെതിരെ സമൂഹത്തിലുയര്‍ന്ന പ്രതികരണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. കവിതകള്‍ വെട്ടുവഴി' എന്ന Thrissur, Kerala, T.P Chandrasekhar Murder Case, Book, Published
Thrissur, Kerala, T.P Chandrasekhar Murder Case, Book, Published
തൃശൂര്‍: റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തിനെതിരെ സമൂഹത്തിലുയര്‍ന്ന പ്രതികരണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. കവിതകള്‍ വെട്ടുവഴി' എന്ന പേരിലും ലേഖനങ്ങള്‍ 'ഒഞ്ചിയം രേഖകള്‍' എന്ന പേരിലുമാണ്‌ പുറത്തിറങ്ങിയത്.

കവിതയുടെ അകവും പുറവും കറുപ്പാണ്. കറുത്ത കടലാസുകളില്‍ വെളുത്ത അക്ഷരങ്ങളാല്‍ കോറിയിട്ട രക്തം പൊടിയുന്ന 41 കവിതകള്‍. കെ.ജി ശങ്കരപ്പിള്ളയുടെ വെട്ടുവഴിക്ക് പുറമെ സച്ചിദാനന്ദന്റേയും ചെമ്മനം ചാക്കോയുടെയും വിജയലക്ഷ്മിയുടേയും പ്രതിഷേധങ്ങളും സി.പി.എമ്മിനെതിരെ കവിതകളായി നിറയുന്നു. 

കറുത്തദിനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രാര്‍ഥനയാണീ വരികളെന്ന് ആമുഖത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്‍. ചന്ദ്രശേഖരന്റ കൊലപാതകത്തിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരുടെ പ്രതികരണങ്ങളാണ് ഒഞ്ചിയം രേഖകള്‍. സുഗതകുമാരി, ലീലാവതി, സക്കറിയ, കെ വേണു തുടങ്ങി പ്രമുഖരുടെ ലേഖനങ്ങളുണ്ട്. ടി.പിയുടെ അമ്മയെകുറിച്ച് പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ബ്ളോഗില്‍ കുറിച്ച വരികള്‍ , സി.പി.എമ്മിന്റ അവസ്ഥകണ്ട് പ്രഭാത് പട്നായിക് എഴുതിയ കത്ത് എന്നിവയും പുസ്തകത്തിലുണ്ട്.

ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗത്തിന്റ പൂര്‍ണരൂപവും കുറ്റം നിഷേധിച്ച് കൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിറക്കിയ പ്രസ്താവനയും അനുബന്ധമായി ചേര്‍ക്കുന്നു. തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ കെ.വേണു, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവരും പങ്കെടുത്തു.

Keywords: Thrissur, Kerala, T.P Chandrasekhar Murder Case, Book, Published

Post a Comment