Follow KVARTHA on Google news Follow Us!
ad

സ്മിത വധക്കേസ്: പ്രതി വിശ്വരാജിന് വധശിക്ഷ

കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ Kerala, Alappuzha, Murder, Accused, Court
Smitha, vishwarajan, Murder, Kerala
മാവേലിക്കര: കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ വിശ്വരാജിന്(22) വധ ശിക്ഷ. ആലപ്പുഴ അഡീ. ജില്ലാ സെഷന്‍സ് കോടിയാണ് വധ ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്മിതയെ വിശ്വരാജ് മാനഭംഗപ്പെടുത്തി പടത്തിട്ട് കൊല്ലുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരികരിച്ചു. ജഡ്ജി എ. ബദറുദീനാണ് വധശിക്ഷ വിധിച്ചത്.

കായംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും അഞ്ചു മാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുകയും ചെയ്തുവെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. സ്മിതയുടെ രക്ഷകര്‍ത്താക്കളുടെ അപേക്ഷപ്രകാരം അഡിഷനല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ. രമണന്‍പിള്ളയെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.

2011 ഒക്‌ടോബര്‍ 24നു രാത്രി ഏഴുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിറങ്ങി വീട്ടിലേക്കു പോകുകയായിരുന്ന സ്മിതയെ വിശ്വരാജന്‍ വലിച്ചിഴച്ചു സമീപത്തെ കുളക്കരയില്‍വച്ചു മാനഭംഗപ്പെടുത്തി പാടശേഖരത്തിലെ വെള്ളത്തിലേക്കു തള്ളിയിടുകയായിരുന്നു. സൗമ്യ വധത്തിനുശേഷം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലേക്കസിലാണ് വധശിക്ഷ വിധിച്ചത്.

Keywords: Kerala, Alappuzha, Murder, Accused, Court



Post a Comment