Follow KVARTHA on Google news Follow Us!
ad

നിയമ യുദ്ധത്തിന് വിരാമം: കുഞ്ഞാറ്റ ഇനി ഉര്‍വ്വശിക്ക്

കൊച്ചി: താരദമ്പതികളായ മനോജ് കെ ജയനും ഉര്‍വശിയും തമ്മില്‍ മകള്‍ Entertainment, Court Order, Kochi, Kerala, Manoj k jayan, Urvashi
Entertainment, Court Order, Kochi, Kerala, Manoj k jayan, Urvashi
കൊച്ചി: താരദമ്പതികളായ മനോജ് കെ ജയനും ഉര്‍വശിയും തമ്മില്‍ മകള്‍ കുഞ്ഞാറ്റയുടെ രക്ഷകര്‍തൃത്വത്തിന് വേണ്ടി നടത്തിയ നിയമ യുദ്ധത്തിന് പരിസമാപ്തി. ഉര്‍വശിക്കു കുഞ്ഞാറ്റയെ വിട്ടുകൊടുക്കാന്‍ ബുധനാഴ്ച എറണാകുളം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷമാണ് ഇരുവരും മകള്‍ക്കുവേണ്ടി അഞ്ചുവര്‍ഷം നീണ്ട നിയമയുദ്ധത്തിലേര്‍പ്പെട്ടത്.

അതിനിടെ മനോജ് പുനര്‍വിവാഹിതനായി. ഈ വിവരം ഉര്‍വ്വശി കോടതിയെ ബോധിപ്പിക്കുകയായിരുന്നു. 'ഒരമ്മയുടെ സ്‌നേഹം മുഴുവന്‍ കുഞ്ഞാറ്റയ്ക്കു നല്‍കണം. മകള്‍ക്കുവേണ്ടി ജീവിക്കാന്‍ മറ്റൊരു വിവാഹ ജീവിതം ഉണ്ടാകരുതെന്നാണു ഞാന്‍ ആഗ്രഹിച്ചത്. ഉര്‍വശി പറഞ്ഞു

കോടതി നിര്‍ദേശം അനുസരിച്ച് പിതാവ് മനോജിന്റെ കൂടെയായിരുന്നു കുഞ്ഞാറ്റയുടെ താമസം. ആഴ്ചയില്‍ ഒന്നു വീതം മാതാവിനൊപ്പം നില്‍ക്കാനും കോടതി അനുവദിച്ചിരുന്നു. ലണ്ടന്‍ മലയാളി യുവതിയുമായി കഴിഞ്ഞ വര്‍ഷം മനോജ് കെ ജയന്‍ വിവാഹിതനായി. അതിലൊരു കുട്ടിയുണ്ട്.

വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും മനോജിനും ഉര്‍വശിക്കും കുഞ്ഞാറ്റയെ ജീവനാണ്. കുടുംബ കോടതിയുടെ വിധിക്കെതിരെ മനോജ് അപ്പീലിന് പോകുമോ എന്ന് കണ്ടറിയണം.


Keywords: Entertainment, Court Order, Kochi, Kerala, Manoj .k. jayan, Urvashi

Post a Comment