Follow KVARTHA on Google news Follow Us!
ad

ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ കലാപം: വിജയകുമാര്‍


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസില്‍ കലാപം നടക്കുമെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍. ഇതിന് മുഖ്യമന്ത്രി കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് നേതൃത്വം സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ശെല്‍വരാജ് എതിര്‍സ്ഥാനാര്‍ഥിയായി വരണമെന്നാണ് എല്‍ഡിഎഫിന്റെ ആഗ്രഹമെന്നും വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

Keywords: R. Shelvaraj, UDF,  LDF, Thiruvananthapuram, Kerala,

Post a Comment