Follow KVARTHA on Google news Follow Us!
ad

ഷുക്കൂറിന്റെ കൊലപാതകം പോലീസിനുമേല്‍ വീണ തീരാകളങ്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിന്റെ കൊലപാതകം പോലീസിനുമേല്‍ വീണ തീരാകളങ്കമാണെന്ന്‌ മുഖ്യമന്ത്രി. രണ്ടര മണിക്കൂറോളം ഷുക്കൂറിനെ അക്രമികള്‍ തടഞ്ഞുവെച്ചിട്ടും പോലീസിന്‌ രക്ഷിക്കാന്‍ ആയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തീവ്രവാദ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വെറും ക്രമസമാധാന പ്രശ്നങ്ങള്‍ മാത്രമല്ലെന്നും സാമൂഹ്യനീതി ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

English Summery
Shukur murder will remain a blemish on police, says Umman Chandi. 

Post a Comment